വാഷിങ്ടൺ: കാനഡയിൽ വാടകക്കാരനുമായി വഴക്കിട്ട ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ പൊലീസിന്റെ പിടിയിൽ. വാടകക്കാരൻ ബാര്‍ബിക്യൂവില്‍ പാകം ചെയ്തിരുന്ന ബീഫ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനും പ്രകേപിതയായി പെരുമാറിയതിനുമാണ് അറസ്റ്റ്. വാടകക്കാരൻ ഫോണിൽ ചിത്രീകരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
യുവാവ് ഗ്രില്ലിൽ ബീഫ് പാകം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തർക്കം രൂക്ഷമായതിനെത്തുടർന്ന് ഗ്രില്ലിൽ പാകം ചെയ്ത ഭക്ഷണം മുഴുവൻ...
ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. ഇന്ന് വൈകുന്നേരം ദുബൈ മൻഖൂൽ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും, ദുബൈയിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം.
നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. ‘പ്രഫസർ ഡിങ്കൻ’...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി എം.പിയായ അലി ഷാഹിൻ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ സ്വാധീനമുള്ള 500 മുസ്ലിം വ്യക്തികളിൽ ഒരാളായ ശൈഖ് ജിഹാദ് ഹമാദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ അദ്ദേഹമാണ് തന്നോട്...
ന്യൂയോർക്ക്: ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി ഇ. ജീൻ കാരോളിന് 5.63 ദശലക്ഷം ഡോളർ (47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നും അപകീർത്തിപ്പെടുത്തിയെന്നും 2023-ൽ ഒരു ജൂറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിലൂടെയാണ് തുക കൈമാറിയത്.
കോടതിയുടെ മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന ഈ തുക,...
അങ്കാറ: ഇറാനുമായി വെടിനിര്‍ത്തലിലെത്തിയ ധാരണാപത്രം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള ഇടപാടുകള്‍ വെറും സമയ നഷ്ടമാണെന്നും ട്രംപ് പറഞ്ഞു. നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുര്‍ക്കിയയിലെ അങ്കാറയിലാണ് ട്രംപിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ധാരണാപത്രം അവസാനിച്ചതായുള്ള ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ രാത്രി ഇറാനെ ശക്തമായി ആക്രമിച്ചതായി...
ദില്ലി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വൈകുന്നേരം പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക ഭൂചലന നിരീക്ഷണ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലാണെന്നും 6.2 തീവ്രത...
പാരീസ്: ഗൾഫ് മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇറാനുമായുള്ള ആണവ വിഷയങ്ങൾ ഉൾപ്പെടെയുള്ള നിർണായക...
വാഷിങ്ടൺ: യുഎസ്- ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധത്തിന് സ്ഥിരമായൊരു പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ആഗോള എണ്ണവിലയുടെ പ്രധാന മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ഞായറാഴ്ച ഏകദേശം അഞ്ച് ശതമാനം ഇടിഞ്ഞത്.
വെള്ളിയാഴ്ച റെക്കോർഡ് നേട്ടത്തിൽ...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള സമയത്ത് എൽ നിനോ പ്രതീക്ഷിക്കാമെന്ന് ഡബ്ല്യു.എം.ഒ. വെള്ളിയാഴ്ച അറിയിച്ചു. ഇത്തവണത്തേത് കടുത്തതായേക്കുമെന്നും സൂചിപ്പിച്ചു.
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുമൂലം...
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് താൽക്കാലികമായി പൂർണ്ണമായും...
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...