ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന കിംവദന്തികൾ കാട്ടുതീ പോലെ പടർന്നത്. തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസിയുടെ അന്വേഷണത്തിന് മറുപടിയായാണ് നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വെറും വ്യാജവാർത്തകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്...
ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (IRGC). നെതന്യാഹുവിനെ ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രി എന്നും ഐആർജിസി വിശേഷിപ്പിക്കുകയും ചെയ്തു.
"കൊടുംകുറ്റവാളിയും കുട്ടികളെ കൊന്നൊടുക്കുന്നവനുമായ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ, ഞങ്ങൾ അദ്ദേഹത്തെ തിരയുന്നത് തുടരും,"ഐആർജിസി പറഞ്ഞു.
ഈ പ്രസ്താവനകൾ ഐആർജിസിയുടെ ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ൻ്റെ 52-ാമത് ഘട്ടത്തിൻ്റെ...
തെഹ്റാന്‍: ഇറാനിലെ ഭരണനേതൃത്വം ശക്തമായി തന്നെ തുടരുകയാണെന്നും സമീപഭാവിയിലൊന്നും തകരാൻ സാധ്യതയില്ലെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. രഹസ്യാന്വേഷണ വിഭാഗത്തിലെ ഏതാനും സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഒരേ സ്വഭാവത്തില്‍ വിശകലനം നൽകുന്ന ധാരാളം രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭ്യമാണെന്ന് സ്രോതസ്സുകളിലൊന്ന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊന്ന് ഇറാനിയന്‍ ഭരണകൂടം...
അമേരിക്കയും ഇസ്രയേലും തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറെന്ന് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചു.
ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തരതലത്തിലെ ഉറപ്പ് എന്നിവ അംഗീകരിച്ചാൽ ഈ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്.
റഷ്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ...
ബാഗ്ദാദ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരവേ, ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ പ്രധാന ആഴക്കടൽ തുറമുഖമായ അൽ ഫോയ്ക്ക് സമീപമാണ് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടന്നത്. യുഎസ് ഉടമസ്ഥതയിലുള്ള കപ്പലുൾപ്പെടെ...
ടെഹ്റാൻ: അസംസ്കൃത എണ്ണ വില ബാരലിന് 200 ഡോളർ വരെ ഉയരാമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്താക്രമണവും ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത ഭീഷണി നേരിടുന്നത് ആഗോള ഊർജ വിപണിയെ ബാധിച്ച് തുടങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
എണ്ണവിലയിൽ...
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ യുദ്ധം ശക്തമാക്കുന്നതിനിടെ പ്രതിഷേധസൂചകമായി ഇസ്രയേലിലെ തങ്ങളുടെ അംബാസഡറെ സ്പെയിൻ പിൻവലിച്ചു. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കും പുതിയ ഇറാൻ യുദ്ധത്തിനുമെതിരെ യൂറോപ്യൻ യൂണിയനിൽ നിന്ന് ഉയരുന്ന ഏറ്റവും ശക്തമായ പ്രതിഷേധമായാണ് സ്പെയിനിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
അംബാസഡർ അന മരിയ സലോമൻ പെരസിനെ തിരിച്ചുവിളിച്ചതോടെ, തെൽ അവീവിലെ സ്പാനിഷ് എംബസിയുടെ...
തെഹ്റാന്‍: ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ, കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി). ഇറാനിലെ എണ്ണ സംഭരണകേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. യുഎസുമായും ഇസ്രായേലുമായും ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ടെക് സ്ഥാപനങ്ങളെയും ആക്രമിക്കുമെന്നാണ് ഐആര്‍ജിസിയുടെ പ്രഖ്യാപനം.
'യുഎസിന്റെയും ഇസ്രായേലിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും...
ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുന്നതിനിടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ മുതിർന്നാൽ, ആ പ്രദേശം തന്നെ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി അയത്തുള്ള മൊജ്തബ ഖമേനി...
തെഹ്‌റാൻ: അയൽരാജ്യങ്ങളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമോ അതിനുള്ള നീക്കമോ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെ നൽകിയ പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾ ആക്രമിക്കപ്പെടുന്നത് വരെ അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ്, അനിവാര്യമായ സാഹചര്യത്തിൽ പ്രതികരിക്കാൻ രാജ്യം...
തിരുവനന്തപുരം: സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട്...