Wednesday, May 25, 2022

National

ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടനയെന്ന് ആരോപണം; കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് ചുറ്റും നിരോധനാജ്ഞ

ന്യൂദല്‍ഹി: കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടന കണ്ടെത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതിനെ പിന്നാലെയാണ് മസ്ജിദിന് ചുറ്റം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവില്‍ മെയ് 26വരെയാണ് നിരോധനാജ്ഞ. ആള്‍ക്കൂട്ടം ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മംഗലൂരുവിന്റെ തീരദേശമേഖലയിലാണ് മസ്ജിദ്...

ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ടാസ്ക് ഫോഴ്സ് -2024 രൂപീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിന് പിന്നാലെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളും പാർട്ടിയിൽ വിമത ശബ്ദമുയർത്തിയ ജി23 സംഘത്തിലെ അംഗങ്ങളുമായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ...

കുത്തബ് മിനാറിൽ ആരാധന അനുവദിക്കാനാകില്ലെന്ന് പുരാവസ്തു സംരക്ഷണ വകുപ്പ്; നിലപാട് അറിയിച്ചത് ദില്ലി കോടതിയെ

ദില്ലി: ചരിത്ര സ്മാരകമായ കുത്തബ് മിനാറിൽ ആരാധന നടത്താൻ അനുവാദം വേണമെന്ന ആവശ്യത്തെ എതിർത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). കുത്തബ് മിനാറിൽ ആർക്കും ആരാധന അവകാശമില്ല. 1914 മുതൽ സംരക്ഷിത സ്മാരകമായി നിലനിൽക്കുന്ന സ്ഥലത്ത് ആരാധന അനുവദിക്കാനാകില്ലെന്ന് എഎസ്ഐ സാകേത് കോടതിയെ അറിയിച്ചു. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന...

കർണാടകയിൽ വമ്പൻ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; 2000 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചു

ബെംഗളൂരു : കർണാടകത്തിൽ (Karnataka) 2000 കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ലുലു ഗ്രൂപ്പ് (Lulu Group). കാര്‍ഷിക കയറ്റുമതിക്കായി നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും തുറക്കാനാണ് പദ്ധതി. ഇതിനായി 2000 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്‌...

മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിനെ സം‌സ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ  അനക്കം; ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ

ജമ്മു: ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് പുനർജന്മം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. മരിച്ചെന്ന് കരുതി സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞിന് അനക്കമുള്ളതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടത്തി. തുടർന്ന് രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ബാങ്കോട് സ്വദേശി...

നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നവജാതശിശുക്കള്‍ക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ കേന്ദ്രം പദ്ധതിയിടുന്നു. ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഡുകള്‍ നല്‍കുക. ഇതിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് അച്ഛനമ്മമാര്‍ക്ക് കുട്ടികളുടെ ജനനംമുതലുള്ള ആരോഗ്യരേഖകള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ അതോറിറ്റി വികസിപ്പിക്കുന്നത്. ഇതുവഴി കുട്ടിക്ക് ജനനംമുതല്‍ ലഭ്യമായ പൊതുജനാരോഗ്യ സംവിധാനങ്ങള്‍,...

ചാടി ചവിട്ടി, വീണിട്ടും മർദനം; വിദ്യാർഥിനിയോട് ക്രൂരത; വിഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയും

റാഞ്ചി∙ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി മർദിച്ചതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ നടപടിയുമായി ജാർഖണ്ഡ് സർക്കാർ. വിഡിയോ റീട്വീറ്റ് ചെയ്ത മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകി. പാകൂർ ജില്ലയിൽനിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. സ്കൂളിൽ പോകാൻ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെൺകുട്ടിയെ ഒരു ആൺകുട്ടി ചവിട്ടി...

മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതാകണം, ഖുര്‍ആന്‍ പഠനം വീടുകളില്‍ മതി: അസം മുഖ്യമന്ത്രി

ഡല്‍ഹി‍: മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഔപചാരിക വിദ്യാഭ്യാസത്തേക്കാൾ മതപരമായ പ്രബോധനത്തിനാണ് മദ്രസകള്‍ മുന്‍ഗണന നല്‍കുന്നത്. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മദ്രസ എന്ന വാക്ക് ഇല്ലാതാവണം. മദ്രസയില്‍...

വീണ്ടും നിരക്ക് വർധന: പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കുമെന്ന് എയർടെൽ

ദില്ലി: പ്രീ പെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. കമ്പനി സിഇഒ ഗോപാൽ വിത്തൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് ഗോപാൽ വിത്തൽ പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച 5ജിയുടെ അടിസ്ഥാന വിലയിൽ ഗോപാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്ത നിരാശയാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ഈ...

ആ സത്യം മനസ്സിലായി, എണ്ണനികുതി കേന്ദ്രം ഇനിയും കുറച്ചേക്കാം; പ്രതീക്ഷയിൽ വിപണി

കൊച്ചി ∙ അഞ്ച് ആഴ്ചകളിൽ വീഴ്ച നേരിട്ട ഇന്ത്യൻ വിപണി കഴിഞ്ഞവാരം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 16,000 പോയിന്റിൽ താഴെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 53,000 പോയിന്റിൽ താഴെ വ്യപാരം ആരംഭിച്ച സെൻസെക്‌സും യഥാക്രമം 16,200 പോയിന്റിനും 54,300 പോയിന്റിനും മുകളിൽ വ്യാപാരമവസാനിപ്പിച്ചത് റീട്ടെയ്ൽ നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. ഐടിസിയുടെ മികച്ച റിസൽറ്റ്...
- Advertisement -spot_img

Latest News

ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ്‍ പരിശീലക വേഷത്തില്‍

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു....
- Advertisement -spot_img