തിരുവനന്തപുരം∙ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോർജിനെ...
സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്കാണ് ഈ വർഷം കടക്കുന്നത്. ജൂൺ 1 ന് കഴക്കൂട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
സ്കൂളുകൾ...
പാലക്കാട്: വിവാഹിതരായി 53 വർഷം കഴിഞ്ഞ് ശേഷം, ദമ്പതികൾ മരിച്ച ശേഷം മകന്റെ അഭ്യർഥനയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി. ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരൻ നായരുടെയും ടി കമലത്തിന്റെയും വിവാഹമാണ് 53 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയതെന്ന് തദ്ദേശ സ്വയം ഭരണ-എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു....
അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 747 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം എഴുന്നൂറ് കടക്കുന്നത്. പ്രതിദിന കേസുകൾ ഉയർന്നിട്ടും ആരോഗ്യവകുപ്പ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മെയ് 17 മുതൽ 22 വരെ 500ന് മുകളിലാണ് പ്രതിദിനക്കേസുകൾ. കഴിഞ്ഞ മാർച്ച് 23നാണ് കേരളത്തിൽ അവസാനമായി കോവിഡ്...
ബലാത്സംഗ കേസില്‍ കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.
സിനിമയില്‍ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു. പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്....
അബുദാബി: യുഎഇയിൽ ആദ്യ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിൽ നിന്നെത്തിയ 29 കാരനായ സന്ദർശകയ്ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ പ്രകോപന മുദ്രാവാക്യക്കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റാലിയില്‍ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽനിന്ന് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അൻസാറാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ...
കൊച്ചി ∙ സിൽവർലൈൻ പദ്ധതി സർവേയുടെ ഭാഗമായി നടത്തുന്ന കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്തുമെന്നും അറിയിച്ചു. ജിയോ ടാഗ് സർവേ നേരത്തേ ആയിക്കൂടായിരുന്നോ എന്നും കോലാഹലം വേണ്ടിയിരുന്നോ എന്നും കോടതി ചോദിച്ചു. സർവേ രീതി മാറ്റിയിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും കോടതി...
മൈസൂർ: ബീഫ് നിരോധന വിവാദത്തിന് തിരികൊളുത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാൽ, വേണമെങ്കിൽ ബീഫ് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുംകുരു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആർ.എസ്.എസ് മതങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്, ബീഫ് കഴിക്കുന്നവർ എല്ലാം ഒരു സമുദായത്തിൽ...
മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ് പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു....