Tuesday, April 22, 2025

Local News

മഞ്ചേശ്വരത്ത് വരും, കെഎസ്ഇബിയുടെ 200 കോടിയുടെ പദ്ധതികൾ

മഞ്ചേശ്വരം : മഞ്ചേശ്വരം താലൂക്കിൽ വിവിധ സെക്‌ഷനുകളിലായി അടുത്ത മൂന്നു വർഷത്തിൽ വൈദ്യുതിമേഖലയിൽ 200 കോടിയുടെ പദ്ധതികൾ നടപ്പാക്കും. എ.കെ.എം. അഷ്‌റഫ്‌ എംഎൽഎ വിളിച്ചുചേർത്ത മഞ്ചേശ്വരം നിയോജകമണ്ഡലംതല കെഎസ്ഇബി യോഗത്തിൽ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎക്ക്‌ നേരിട്ട് ലഭിച്ച വിവിധ പരാതികളും ചർച്ചചെയ്തു. വൈദ്യുതിപദ്ധതിയിൽ കഴിഞ്ഞ വർഷം 15 കോടിയുടെ...

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്....

ദേശീയപാത: ഉയര്‍ന്നത് ഒറ്റത്തൂണുകളില്‍, കാസര്‍കോട്ടെ പുതിയ മേല്‍പ്പാലം ഭാഗികമായി തുറന്നു

കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ മേല്‍പ്പാലം താത്കാലിക സംവാധാനത്തിന്റെ ഭാഗമായി തുറന്നു നല്‍കി. കറന്തക്കാട്ടുനിന്ന് നുള്ളിപ്പാടി വരെയുള്ള കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലമാണ് ഭാഗികമായി തുറന്നുനല്‍കിയത്. മഞ്ചേശ്വരം ഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള റോഡാണ് ശനിയാഴ്ച ഉച്ചയോടെ തുറന്നത്. കാസര്‍കോട് നഗരത്തില്‍ സര്‍വീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കായി മേല്‍പ്പാലം...

കാസർകോട്ട് ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

കാസർകോട്: കോടോം ബേളൂരിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. തട്ടുമ്മലിനടുത്ത് പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിന് സമീപം താമസിക്കുന്ന വി.വി. ശോഭനയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. മിന്നലേറ്റ് മുറിയിൽ ഉണ്ടായിരുന്ന കിടക്ക പൂർണ്ണമായും കത്തിക്കരിഞ്ഞു. വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തച്ചങ്ങാട് താമസിക്കുന്ന...

മംഗളൂരുവിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം; കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം

മംഗളൂരു ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്, തലശ്ശേരി സ്വദേശികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ച് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. പിഴ അടച്ചില്ലെങ്കിൽ 17 മാസം അധിക തടവും കോടതി വിധിച്ചു. ചെർക്കള നീർച്ചാൽ സി.എൻ.മഹലിൽ മുഹമ്മദ് മഹ്ജീർ സനഫ്...

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

മംഗളുരു: കര്‍ണാടക ഉലമാ കോഡിനേഷന്‍ ആഭിമുഖ്യത്തില്‍ മംഗലാപുരത്ത് ശ്രദ്ധേയമായി വഖ്ഫ് സംരക്ഷണ റാലി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അംഗവും ദക്ഷിണ കന്നട ഖാസിയുമായ ത്വാഖാ അഹ്‌മദ് മൗലവി ഉല്‍ഘാടനം നിര്‍വഹിച്ചു. കര്‍ണാടക ഉലമാ കോഡിനേഷന്‍ പ്രസിഡന്റ് സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു....

കളിക്കളത്തിലെ ഡി.വൈ.എഫ്.ഐ അക്രമം അപലപനീയം: മുസ്ലിം ലീഗ്

സിതാംഗോളി: ഭാസ്‌ക്കര കുമ്പളയുടെ സ്മരണാർത്ഥം ഡി.വൈ.എഫ്.ഐ പുത്തിഗെ ബാഡൂരിൽ സംഘടിപ്പിച്ച കബഡി കളിക്കിടെ സംഘടകർ തന്നെ ക്ഷണ പ്രകാരം കളിക്കെത്തിയ താരങ്ങളെ ക്രൂരമായി അക്രമിച്ചത് അപലപനീയവും വിളിച്ചുവരുത്തി രാഷ്ട്രീയ വേർതിരിവിന്റെ പേരിലുള്ള അക്രമം മഹത്തായ കബഡി പാരമ്പര്യത്തിന് തന്നെ നാണക്കേടാണെന്നും മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കാസറഗോഡ് ജില്ലയിൽ പ്രത്യേകിച്ച് മഞ്ചേശ്വരത്തും...

നിർമാണം പൂർത്തിയായിട്ടും തുറക്കാതെ ബേക്കൂർ കുടുംബക്ഷേമ കേന്ദ്രം

ഉപ്പള : ബേക്കൂർ കുടുംബക്ഷേമ കേന്ദ്രത്തിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാൻ നടപടിയില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്. 40 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. നാല് വർഷം മുൻപ് വരെ ഇവിടെ പ്രതിരോധ കുത്തിവെപ്പുകളും ശുശ്രൂഷകളും നടന്നിരുന്നു. ഓടുകളിളകിയും കോൺക്രീറ്റ് പാളികൾ അടർന്നുവീണും ചോർന്നൊലിച്ചും തീർത്തും അപകടാവസ്ഥയിലായിരുന്ന...

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണച്ചുർ ആയുർവേദിക് മെഡിക്കൽ കോളേജും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് സംയുക്തമായി ഉപ്പള വ്യാപാരി ഭവനിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് അബ്ദു തമാമിൻറെ അധ്യക്ഷതയിൽ കണിച്ചൂർ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോക്ടർ സുരേഷ് നാഗേല ഗുളി ഉദ്ഘാടനം ചെയ്തു. ഡോക്ടർ കാർത്തികൻ, ഡോക്ടർ...

മഞ്ചേശ്വരത്തിനടുത്ത് കിണറിനുള്ളില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍; കൊലപാതകമെന്നു സംശയം

കാസര്‍കോട്: മഞ്ചേശ്വരം അഡ്ക്കപ്പളളയില്‍ കിണറിനുള്ളില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഓട്ടോ കിണറിനടുത്ത് കാണപ്പെട്ടു. മംഗളൂരു മുല്‍ക്കി സ്വദേശി ശരീഫ് ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കിണറിനടുത്ത് നാട്ടുകാര്‍ രാത്രിയില്‍ ചോരപ്പാടു കണ്ടെത്തിയിരുന്നു. ഇതാണ് മരണം കൊലപാതകം ആണോ എന്ന് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെയാണ് മുല്‍ക്കിയില്‍ നിന്നു ഇയാളെ കാണാതായതെന്ന്...
- Advertisement -spot_img

Latest News

സ്വര്‍ണവില 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്....
- Advertisement -spot_img