Tuesday, May 11, 2021

Local News

കുമ്പള ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കുമ്പള: ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു. സംഭവമറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കുമ്പളയില്‍ ഒരു കല്ല്യാണത്തില്‍ സംബന്ധിക്കാനാണ് കര്‍ണാടക സ്വദേശികളായ മൂവരും എത്തിയത്....

മഞ്ചേശ്വരം സ്വദേശിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി; പ്രതികള്‍ ഉള്ളാളില്‍ പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയെയും സുഹൃത്തിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം, ഉള്ളാള്‍ പൊലീസുകള്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. ഉള്ളാള്‍ പൊലീസ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളെയും പ്രതികളെയും പിടികൂടി. ഉദ്യാവര്‍ സ്വദേശി മുഹമ്മദ്‌ ജാബിത്‌ (22), സുഹൃത്തും കര്‍ണ്ണാടക, ബി സി റോഡ്‌ സ്വദേശിയുമായ അഷ്‌റഫ്‌ (30) എന്നിവരെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. ജാബിതിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍...

കുമ്പളയിൽ സി.പി.എം നേതാവിൻെറ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

കുമ്പള: കുമ്പളയിലെ സി.പി.എം നേതാവിൻെറ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സി.പി.എം പ്രാദേശിക നേതാവും കർഷക സംഘം ജില്ല കമ്മിറ്റിയംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്. അക്രമം പ്രതിരോധിക്കുന്നതിനിടെ കെ.കെ. അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൽ റഹീം എന്നിവർക്ക് പരിക്കേറ്റു. ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച...

മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്; നിരവധി പേരില്‍ നിന്നും പിഴയീടാക്കി

മംഗളൂരു: മംഗളൂരുവില്‍ കര്‍ഫ്യൂവും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരു നഗരത്തിലെ ജ്വല്ലറിയും വസ്ത്ര-ചെരിപ്പുകടകളും ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാറിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരിറാം ശങ്കറിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നിരവധി പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഹംപങ്കട്ട, മിലാഗ്രസ്, സെന്‍ട്രല്‍...

മംഗലാപുരം ബോട്ടപകടം: തെരച്ചിൽ അവസാനിപ്പിച്ചു

മംഗലാപുരം ബോട്ടപകടത്തിൽ കാണാതയ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്‌നാട് സ്വദേശികളെയും മൂന്ന് ബംഗാൾ സ്വദേശികളെയുമാണ് കണ്ടെത്താനുള്ളത്. കപ്പലിടിച്ച് ആഴക്കടലിൽ മുങ്ങിപ്പോയ മീൻപിടുത്ത ബോട്ടിന്റെ ഉൾവശം പൂർണമായും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പരിശോധിച്ചു. എന്നാൽ ബോട്ടിനുള്ളിൽ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. ഈ മാസം പന്ത്രണ്ടിന് അർധരാത്രിയിലാണ് വിദേശ...

ഉപ്പള ജനപ്രിയയിൽ കാറുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു

ബന്തിയോട്: ജനപ്രിയയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ബി.ജെ.എം ക്രോസ് റോഡ് സെയ്ദാനി കോമ്പൗണ്ടിലെ ബി.കെ മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മിസ്‌രിയ (39), ബന്ധു അഷ്‌റഫ് (42) എന്നിവര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് റഫീഖും കുടുംബും കാറില്‍ കുമ്പളയില്‍...

കോവിഡ് ഭയന്ന് ബന്ധുക്കൾ ഉപേക്ഷിച്ചു, ഹിന്ദു യുവാവിന്റെ അന്ത്യകർമ്മങ്ങൾ നടത്തി മുസ്ലിം സഹോദരങ്ങൾ

തെലങ്കാനയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഹിന്ദു യുവാവിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയിരിക്കുകയാണ് രണ്ട് മുസ്ലിം സഹോദരങ്ങൾ. സംസ്ഥാനത്തെ പെഡ്ഡ കോഡപ്ഗൽ മണ്ഢലിലിലെ കടെപള്ളി ഗ്രാമത്തിലാണ് മനുഷ്യത്വപരമായ ഈ സംഭവം അരങ്ങേറിയത്. കോവിഡ് രോഗം ബാധിച്ച് മരണമടയുന്ന ആളുകളെക്കൊണ്ട്‌ ശ്മശാനങ്ങളും ശവസംസ്കാര കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്ന സാഹചര്യത്തിലാണ് മത സൗഹാർദ്ദപരമായ പ്രവൃത്തിയുമായി രണ്ട് മുസ്ലിം യുവാക്കൾ മാതൃകയാവുന്നത്....

പള്ളികളിലെ രാത്രി പ്രാര്‍ത്ഥനകള്‍ 9 മണിക്ക് അവസാനിപ്പിക്കുന്നതിന് സമയക്രമീകരണം നടത്തണം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍

കാസര്‍കോട്: കോവിഡിന്റെ വ്യാപനം ഇല്ലാതാക്കി മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളോട് സഹകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. പുണ്യ റമദാനിലാണ് കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പോലെ പള്ളികളില്‍ പോകാന്‍ പറ്റാത്ത സാഹചര്യമില്ലെന്നത് ആശ്വാസകരമാണ്. കൊറോണ വൈറസ് കീഴടങ്ങാന്‍...

വിവാദ ഉത്തരവ് തിരുത്തി കളക്ടർ; ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ല

കാസര്‍കോട്: കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ശനിയാഴ്ച മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ലാ കളക്ടർ. ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്താൻ പോകുന്ന പരിശോധന ടൗണിലൂടെ പോകുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ബാധകമല്ല. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും കളക്ടർ വ്യക്തമാക്കി. ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം...

സ്വര്‍ണ വില വീണ്ടും കൂടി, ഈ മാസത്തെ റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4425ല്‍ എത്തി. ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന...
- Advertisement -spot_img

Latest News

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദം  ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ...
- Advertisement -spot_img