Wednesday, May 25, 2022

Gulf

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി...

പ്രവാസികള്‍ ശ്രദ്ധിക്കുക; അടിയന്തര പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായുള്ള ക്യാമ്പ് നാളെയും 29നും

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ രണ്ട് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മേയ് 22നും 29നും ആയിരിക്കും ക്യാമ്പ്. പ്രവാസികള്‍ക്ക് അടിയന്തര പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ക്യാമ്പുകളില്‍ നേരിട്ടെത്താമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ദുബൈയിലും ഷാര്‍ജയിലുമുള്ള ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ നാല് സെന്ററുകളിലായിരിക്കും ക്യാമ്പ് നടക്കുക. പ്രവാസികള്‍ക്ക് അടിയന്തരമായി ലഭ്യമാവേണ്ട പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയായിരിക്കും...

പാസ്പോര്‍ട്ടില്‍ താമസവിസയ്ക്ക് പകരം എമിറേറ്റ്‌സ് ഐഡി; യുഎഇയിലെ പുതിയ രീതിയില്‍ എങ്ങനെ റെസിഡന്‍സി തെളിയിക്കാം?

അബുദാബി: യുഎഇയില്‍ പാസ്‌പോര്‍ട്ടില്‍ താമസ വിസ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് പകരം റെസിഡന്‍സി തെളിയിക്കുന്നതിന് എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന പുതിയ സംവിധാനം ഔദ്യോഗികമായി നിലവില്‍ വന്നിരിക്കുകയാണ്. ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തിലായ സംവിധാന പ്രകാരം ഇനി വിസയ്ക്കും എമിറേറ്റ്‌സ് ഐഡിക്കുമായി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരു ആപ്ലിക്കേഷനില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. മുമ്പ് പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന...

പച്ചക്കറി കടക്കാരനായ പ്രവാസിക്ക് ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ബിനു. 069002 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് അബുദാബിയില്‍ താമസിക്കുന്ന ബിനു സമ്മാനാര്‍ഹനായത്. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ബിനുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷത്തിലായിരുന്നു. 'ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കുക എന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ...

യൂസുഫും യാസീനും ഇനി ഒന്നല്ല, രണ്ടുവ്യക്തികൾ; 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; സൗദിക്ക് നന്ദി പറഞ്ഞ് ലോകം

ജിദ്ദ: യെമൻ സ്വദേശികളായ സയാമീസ് ഇരട്ടകളെ സൗദിയിൽ നടന്ന ശസത്രക്രിയയിൽ വേർപ്പെടുത്തി. 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കുഞ്ഞ് യൂസുഫിനെയും യാസീനെയും വേർപെടുത്തിയത്. പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ, നഴ്സിങ്, ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ നേതൃത്വത്തിലാണ് 15 മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് നടന്നത്. 24 സ്‌പെഷലിസ്റ്റുകളും നഴ്‌സിങ്,...

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്‍തു. തീവ്രവാദ സംഘടനയില്‍ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടില്‍...

സൗദിയില്‍ ഭിക്ഷാടകരെ കണ്ടെത്തി തടയുവാനുള്ള തെരച്ചില്‍ തുടരുന്നു

ജിദ്ദ: സൗദിയുടെ വിവിധ മേഖലകളില്‍ ഭിക്ഷാടകരെ കണ്ടെത്തി പിടികൂടുന്നത് പൊതു സുരക്ഷാവിഭാഗം തുടരുകയാണ്. ഭിക്ഷാടനത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും നേരിടാന്‍ ആഭ്യന്തര മന്ത്രാലയത്തിനു കിഴിലുള്ള പൊതു സുരക്ഷ വിഭാഗം ക്യാമ്പയ്ന്‍ തുടരുകയാണ്. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍, ഭിക്ഷാടകരെ നിയന്ത്രിക്കുന്നതില്‍ പൊതു സുരക്ഷാ അധികാരികള്‍ ശ്രമം തുടര്‍ന്നു വരികയാണ്. ഭിക്ഷാടനം ശ്രദ്ധയില്‍പ്പെടുന്ന മക്കയിലും റിയാദിലുമുള്ളവര്‍ 911,...

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

അബൂദബി: ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ പുതിയ യു.എ.ഇ പ്രസിഡൻറായി പ്രഖ്യാപിച്ച്​ യു.എ.ഇ സുപ്രീം കൗൺസിൽ. പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടർന്നാണ്​ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്​. 2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ്​ ഖലീഫയുടെ...

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം ഖബറടക്കി

അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...

യുഎഇ പ്രസിഡന്റ് അന്തരിച്ചു

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ്...
- Advertisement -spot_img

Latest News

ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ്‍ പരിശീലക വേഷത്തില്‍

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു....
- Advertisement -spot_img