ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന് ഖത്തറിൻ്റെ എൽഎൻജി കയറ്റുമതിയിൽ ഏകദേശം 17 ശതമാനത്തോളം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള പ്രധാന ഏഷ്യൻ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി സാരമായി ബാധിക്കുക.
ഖത്തറിൽ നിന്ന് വലിയ തോതിൽ...
റിയാദ്: സഊദിയിൽ മാസപ്പിറവി ദൃശ്യമായില്ല. ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കും.
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കിയാകും ഇത്തവണത്തെ പെരുന്നാൾ ആഘോഷമെന്ന് സഊദി പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ചേർന്ന മാസപ്പിറവി ദർശന സമിതി യോഗമാണ് മാസപ്പിറവി സ്ഥിരീകരിക്കാത്തതിനെ തുടർന്ന് പ്രഖ്യാപനം നടത്തിയത്.
30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഹിജ്റ കലണ്ടറിലെ പത്താം മാസമായ ശവ്വാലിന് തുടക്കമാകുന്നത്....
അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നേരത്തെ ഉണ്ടായ ആക്രമണങ്ങളിൽ യുഎഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ...
ദോഹ: പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ. അവധി മാർച്ച് 17 ന് ആരംഭിച്ച് മാർച്ച് 23 ന് അവസാനിക്കും. മാർച്ച് 24 ന് ജോലികൾ പുനരാരംഭിക്കും. അമീരി ദിവാനാണ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്വ്‌ർ അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങൾ, മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ, പബ്ലിക് അതോറിറ്റികൾ, സ്ഥാപനങ്ങൾ എന്നിവക്ക്...
ഗൾഫ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങൾക്കിടയിലും വിമാന സർവീസുകളിൽ മാറ്റങ്ങളുമായി വിവിധ എയർലൈനുകൾ. ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് എയർ അറേബ്യ പരിമിതമായ തോതിൽ സർവീസുകൾ പുനരാരംഭിച്ചു. യാത്രക്കാർക്ക് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജന്റുമാർ എന്നിവർ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരത്തെ റദ്ദാക്കിയ ടിക്കറ്റുകൾ ഉപയോഗിച്ച് റീ-ബുക്കിംഗ് നടത്താനുള്ള സൗകര്യവും എയർ...
റിയാദ്: സൌദി തലസ്ഥാന നഗരമായ റിയാദിന് സമീപം അൽ ഖർജ് മേഖലയിലെ ഒരു താമസസ്ഥലത്ത് മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് വിഭാഗമാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു പ്രമുഖ ക്ലീനിങ് ആൻഡ് മെയിൻറനൻസ് കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്. അപകടത്തിൽ...
ദുബൈ: ദുബൈ വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ ചില വിമാനങ്ങൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നും ചിലത് അൽ മക്തൂം വിമാനത്താവളത്തിൽ (DWC) നിന്നുമാണ് സർവീസ് നടത്തുന്നത്. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, തങ്ങളുടെ വിമാനകമ്പനിയിൽ നിന്ന് യാത്ര സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് അധികൃതർ...
ദുബൈ: യുഎഇയിലുണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങളുടെയോ മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി. ഇത്തരം പ്രവൃത്തികൾ രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. കൃത്യമല്ലാത്ത...
ദോഹ:ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും പങ്കുവെക്കുകയും ചെയ്തതിന് ഖത്തറിൽ 194 പേർ അറസ്റ്റിൽ. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായുള്ള വകുപ്പാണ് നടപടി സ്വീകരിച്ചത്. പ്രതികൾക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രദേശത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വീഡിയോകൾ പകർത്തുകയോ...
അബുദാബി: രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പ്രധാന മേഖലകളുടെയും സുരക്ഷാ കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമെന്ന് യു.എ.ഇ. സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്. ഇത്തരം നടപടികൾക്ക് കർശന വിലക്കേർപ്പെടുത്തി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സുരക്ഷാ സങ്കേതങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അവ പങ്കുവെക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അത്തരം പ്രവർത്തനങ്ങളിൽ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. നാല് പേർ വൈറസ് ബാധയേറ്റ് മരിക്കുകയും ചെയ്തു. ജൂൺ 26നും ജൂലൈ 16നും ഇടയിൽ...