Sports

ഐപിഎല്ലിൽ വീണ്ടും മെഗാ ട്രേഡ്, 12 കോടി ശമ്പളം കുറച്ച് റിഷഭ് പന്ത് വീണ്ടും ഡൽഹിയിൽ; കുൽദീപ് യാദവ് ലക്നൗവിൽ

മുംബൈ: ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്‍റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്‍റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. പകരം ഡൽഹിയുടെ മുൻനിര സ്പിന്നർ കുൽദീപ് യാദവിനെ ലക്നൗവിന് നൽകിക്കൊണ്ടാണ് ഡൽഹി റിഷഭ് പന്തിനെ തിരികെ ടീമിലെത്തിച്ചത്. ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെയാണ്...

അടുത്ത സീസൺ മുതൽ ഐപിഎൽ നേരത്തെയാക്കാൻ ബിസിസിഐ ആലോചന; കാരണമിതാണ്

അടുത്ത വർഷത്തെ ഐപിഎൽ സീസൺ നേരത്തെ ആരംഭിക്കാൻ ഒരുങ്ങി ബിസിസിഐ. കടുത്ത വേനൽക്കാലം മുന്നിൽക്കണ്ടാണ് മത്സരക്രമത്തിൽ മാറ്റം വരുത്താൻ ബിസിസിഐ നീക്കം നടത്തുന്നത്. സാധാരണയായി മാർച്ച് അവസാനത്തോടെ തുടങ്ങി മെയ് മാസത്തിലോ ജൂൺ ആദ്യത്തിലോ ആണ് ഐപിഎൽ അവസാനിക്കാറുള്ളത്. 2026-ലെ സീസൺ മാർച്ച് 28 മുതൽ മെയ് 31 വരെയായിരുന്നു നടന്നത്. എന്നാൽ വരാനിരിക്കുന്ന...

വൈഭവ് ട്വന്‍റി20 ടീമിൽ, നയിക്കാൻ ശ്രേയസ്, സൂര്യകുമാർ ടീമിൽ പോലുമില്ല; 16 അംഗ ടീമിൽ സഞ്ജുവും

മുംബൈ : ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരാണ് നായകൻ. തിലക് വർമ ഉപനായകനാകും. ഐപിഎൽ സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിൻസ് യാദവും സ്‌ക്വാഡിൽ ഇടംനേടി. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി. ടീം : ശ്രേയസ് അയ്യർ, തിലക്...

ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

കർണാടക മുൻ രഞ്ജി ട്രോഫി താരവും മികച്ച ബൗളറുമായ എസ്.എൽ. അക്ഷയ് (39) മൈതാനത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബെംഗളൂരുവിലെ കെ.ആർ. പുരത്ത് നടന്ന മൂന്നാം ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടയിലാണ് അക്ഷയ്‌ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക സ്റ്റേറ്റ് ടീമിനായി...

ശ്രേയസ് അയ്യരുടെ സാധ്യത മങ്ങുന്നോ? സഞ്ജുവിനെ ട്വന്റി 20 നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കും

കാലം ചിലപ്പോൾ അങ്ങനെയാണ്. ഒരു വർഷം മുമ്പുവരെ ബെഞ്ചിലിരുന്ന ഒരാൾ ഇതാ ഇന്ത്യയുടെ ക്യാപ്റ്റനാകാനുള്ള ഓട്ടത്തിൽ മുന്നിൽ നിൽക്കുന്നു. സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ടീമിന്റെ ക്യാപ്റ്റനാകുന്നു എന്നാണ് ഇന്ന് ദേശീയ മാധ്യമങ്ങൾ ഒന്നാകെ റിപ്പോർട്ട് ചെയ്യുന്നത്. എന്തുകൊണ്ട് സഞ്ജു?. ഉത്തരം ലളിതമാണ്. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഈ സെപ്റ്റംബറിൽ 36 വയസ്സ്...

അർഷ്ദീപിനോട് കടുപ്പിച്ച് ബിസിസിഐ; ക്രിക്കറ്റ് മാത്രം മതി, വ്ലോഗിംഗ് വേണ്ട!

ക്രിക്കറ്റ് മൈതാനത്തെ പ്രകടനങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിലെ വ്ലോഗുകളിലൂടെയും ശ്രദ്ധേയനായ അർഷ്ദീപ് സിംഗിന് ബിസിസിഐയുടെ വിലക്ക്. ഐപിഎൽ മത്സരങ്ങൾക്കിടെ ഇനി വ്ലോഗിംഗ് പാടില്ലെന്നാണ് കർശന നിർദ്ദേശം. സഹതാരം യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിനുള്ളിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അർഷ്ദീപിന്റെ വ്ലോഗിലൂടെ പുറത്തുവന്നതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. പഞ്ചാബ് കിംഗ്‌സ് ടീം അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു...

വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ഐപിഎൽ; 94 മത്സരങ്ങൾ ഓരോ ടീമിനും 18 കളികൾ

മുംബൈ: 2028 മുതൽ നിർണായക മാറ്റങ്ങൾ വരുത്താനൊരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ്. നിലവിലുള്ള 'വിർച്വൽ ഗ്രൂപ്പ് സിസ്റ്റം' ഒഴിവാക്കി എല്ലാ ടീമുകൾക്കും ഹോം, എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ ഒരുക്കാനാണ് പുതിയ തീരുമാനം. അങ്ങനെ വന്നാൽ 74 മത്സരങ്ങളിൽ നിന്ന് 94 മത്സരങ്ങൾ വരെ ഒരു ഐപിഎൽ സീസണിൽ അരങ്ങേറും. പ്രാഥമിക ഘട്ട ചർച്ചകൾ നടന്നതായി...

പാക് താരങ്ങൾക്ക് ഇന്ത്യയിൽ കളിക്കാൻ അനുമതി; ബഹുരാഷ്ട്ര മത്സരങ്ങൾക്കുള്ള വിസ നടപടികൾ ലഘൂകരിക്കും

ന്യൂഡൽഹി ∙ ബഹുരാഷ്ട്ര മത്സരങ്ങൾക്കായി പാക്കിസ്ഥാൻ കായിക താരങ്ങൾക്ക് ഇന്ത്യയിൽ എത്താൻ അനുമതി. രണ്ടിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളിലോ, രാജ്യാന്തര മത്സരങ്ങളിലോ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ നടക്കുന്ന  മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനും വിലക്കില്ല. പാക്കിസ്ഥാനിൽ‌ നിന്നുള്ള  കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാജ്യത്തെത്താനുള്ള വീസ നടപടികൾ ലഘൂകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.  എന്നാൽ...

ഫീൽഡിങ്ങിനിടെ തലയിടിച്ചുവീണു, എൻഗിഡിക്ക് പരിക്ക്; മൈതാനത്ത് ഇരച്ചെത്തി ആംബുലൻസ്

ദില്ലി: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തി ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്. ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ തല നിലത്തിടിച്ച താരത്തെ മൈതാനത്തുനിന്ന് ആംബുലൻസിലാണ് പുറത്തെത്തിച്ചത്. ഡൽഹി ഉയർത്തിയ 265 റൺസ് എന്ന വമ്പൻ സ്കോർ പിന്തുടരുകയായിരുന്നു പഞ്ചാബ് കിംഗ്‌സ്. മൂന്നാം ഓവറിൽ അക്ഷർ പട്ടേലിന്‍റെ...

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്. താരം ഐപിഎല്ലിൽ നേരത്തെ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കളുടെ ഭാഗമായിട്ടുണ്ട്. ടോപ് ഓർഡർ ബാറ്ററായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മാധ്വാളിനെയെത്തിച്ച് തങ്ങളുടെ ബൗളിങ് ഡിപാർട്മെന്റിന്...
- Advertisement -spot_img

Latest News

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം! ഡെങ്കിപ്പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗൗരവകരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടിയിട്ടുണ്ട്....
- Advertisement -spot_img