Thursday, August 5, 2021

World

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു; വരനും പരിക്കേറ്റു

ധാക്ക: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ 16 പേര്‍ ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിച്ചു. വരനും പരിക്കേറ്റു. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ ബോട്ടുകളില്‍ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയില്‍ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. ബംഗ്ലാദേശില്‍ അതിശക്തമായ...

ഒരു വര്‍ഷത്തിന് ശേഷം വുഹാനില്‍ വീണ്ടും കൊവിഡ് കേസുകള്‍; മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി ചൈന

ബെയ്ജിംഗ്: ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. 2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. ഒരു വര്‍ഷമായി പ്രദേശത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന്...

ചരിത്രം പിറന്നു; ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഹോക്കി സെമിയിൽ

ടോക്കിയോ∙ ഒളിംപിക് ഹോക്കിയിൽ പുതു ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ...

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു; ബോക്‌സിങ്ങില്‍ ലവ്‌ലിന സെമിയില്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. 69 കിലോ വനിതാ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലീന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

അഫ്ഗാനിസ്ഥാന് പിന്നാലെ ഇറാഖിലും സേനയെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്നും സേനയെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖദീമിയും ഒപ്പുവെച്ചത്. ഈ വര്‍ഷം അവസാനത്തോടെ സെന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുമെന്ന് ബൈഡന്‍ അറിയിച്ചു. ഐ.എസ്. ഭീകരരെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തെ ഇറാഖില്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു അമേരിക്കയുടെ നിലപാട്. 2003 ലാണ്...

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്യോ: ടോക്യോ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചാനു സ്വന്തമാക്കിയത്. 49 കിലോ വിഭാഗത്തിലാണ് താരം ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയത്. 2020 ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ആദ്യ താരമായ ചാനു കര്‍ണം...

‘ഐഫോൺ സിറ്റി’ വെള്ളത്തിൽ; തകർന്ന് ഡാമുകളും; വിറച്ച് ചൈന; വിഡിയോ

കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ മഹാപ്രളയവും അണക്കെട്ടുകൾ തകർന്നതും ചൈനയെ ദുരന്തഭൂമിയാക്കുകയാണ്. ഐഫോൺ സിറ്റി എന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഷെങ്സു നഗരത്തിൽ നിന്നും 100,000 പേരെ മാറ്റി പാർപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി നിലനിൽക്കുന്ന പ്രദേശത്തെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇവിടെ 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു....

കലാപത്തിനിടെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ താഴേക്കെറിഞ്ഞ് അമ്മ; ഞെട്ടിക്കും വീഡിയോ

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ കലപത്തിനിടെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ താഴെക്കെറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ കുഞ്ഞും അമ്മയും സുരക്ഷിതരായി. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക്...

കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്. 'നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്'.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. 'ഡെല്‍റ്റ...

ഡെലിവറി ബോയ് അറസ്റ്റിൽ; ഓര്‍ഡര്‍ ചെയ്ത സ്ത്രീക്ക് ഭക്ഷണം എത്തിച്ചു പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ

ഭക്ഷണം വീട്ടിലേയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതിനൊപ്പം നടക്കുന്ന കൗതുകകരമായ സംഭവങ്ങളും വാര്‍ത്തയാവാറുണ്ട്. ഭക്ഷണം മാറി പോവുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഡെലിവറി ബോയ് ഭക്ഷണം കട്ടുകഴിക്കുക..അങ്ങനെ പലതും. അത്തരത്തില്‍ ഓൺലൈനിൽ  ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുഎസിലെ ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.  ഡെലിവറി ബോയെ കാത്തിരുന്ന...
- Advertisement -spot_img

Latest News

സ്വർണ്ണക്കടത്ത് തർക്കം; കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി, മറ്റൊരിടത്ത് ഇറക്കിവിട്ടു, ആറ് പേർ അറസ്റ്റിൽ

കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ...
- Advertisement -spot_img