Saturday, July 12, 2025

Uncategorized

ആപ്പിള്‍ 17 പ്രോ ഡിസൈന്‍ വിവരങ്ങൾ പുറത്ത്, ലോഗോയില്‍ വരെ മാറ്റം- കൂടുതലറിയാം

ആപ്പിൾ ഐഫോൺ 17 മോഡൽ ഈ വർഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഐഫോൺ 17 ന് ഇത്തവണ വലിയ സ്ക്രീനായിരിക്കുമെന്നാണ് വിവരം. ഇപ്പോൾ വിപണിയിലുള്ള ഐഫോൺ 16 പ്രോയ്ക്കുള്ള 6.3 ഇഞ്ച് സ്ക്രീൻ ആയിരിക്കും ഐഫോൺ 17 നെന്ന് ടിപ്പ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നു. ഐഫോൺ 17 സീരിസിൽ...

കനത്ത മഴ; ഉപ്പളയടക്കം ഒമ്പത് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

തിരുവനന്തപുരം: മഴ കനക്കുന്നതിന് പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദു​രന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള,...

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ പി പ്രശാന്തിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ജില്ലാ പ്രസിഡന്റിന് എസ് ഡി പി ഐ ബന്ധം ഉണ്ടെന്ന് ആയിരുന്നു പാർട്ടി ഗ്രൂപ്പിലെ വിമർശനം. സംഭവത്തിൽ പ്രശാന്തിന് ബിജെപി...

ഗൗതം ഗംഭീറിന് വധഭീഷണി; സന്ദേശം പഹല്‍ഗാമിന് ഇന്ത്യ തിരിച്ചടിക്കുമെന്ന പോസ്റ്റിനുപിന്നാലെ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയിൽ വഴിയാണ് 'നിന്നെ ഞാൻ കൊല്ലും' എന്ന മൂന്ന് വാക്കുകൾ മാത്രമുള്ള ഭീഷണി താരത്തിന് ലഭിച്ചത്. ഭീഷണിയെത്തുടർന്ന്, ഗംഭീർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച,...

ഷിറിയയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുമ്പള: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുമ്പള, പേരാൽ കണ്ണൂരിലെ ത്യാംപണ്ണ പൂജാരിയുടെ മകൻ രവിചന്ദ്ര(35)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഷിറിയ ദേശീയ പാതയിലെ പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര അപകടസ്ഥലത്ത് തന്നെ മരിച്ചു. പുത്തിഗെ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ജനാർദ്ദന പൂജാരിയുടെ...

നിയമസഭയ്ക്കുള്ളില്‍ പാന്‍മസാല ചവച്ചുതുപ്പി എംഎല്‍എ; കൈയോടെ പിടിച്ച് സ്പീക്കര്‍

ഉത്തര്‍പ്രദേശില്‍ നിയമസഭയ്ക്കുള്ളില്‍ എംഎല്‍എ പാന്‍ മസാല ചവച്ചുതുപ്പിയെന്ന് സ്പീക്കര്‍ സതീഷ് മഹാന. ചൊവ്വാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായാണ് സതീഷ് മഹാന ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിയമസഭയ്ക്കുള്ളില്‍ പാന്‍ മസാല ചവച്ചുതുപ്പിയ എംഎല്‍എ ആരെന്ന് സ്പീക്കര്‍ വെളിപ്പെടുത്തിയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സഭയിലെത്തി സ്വന്തം നിലയില്‍ വൃത്തിയാക്കിയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പാന്‍മസാല സഭയില്‍ ചവച്ചുതുപ്പിയ എംഎല്‍എയുടെ...

ദേശീയ പാത വികസനം; മംഗൽപാടിയിൽ നടപ്പാത നിർമാണം വൈകുന്നു

ഉപ്പള: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മംഗൽപാടിയിൽ അനുവദിച്ച നടപ്പാത (എഫ്ഒ.ബി) വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിട്ടും പലയിടത്തും നടപ്പാത നിർമാണം ആരംഭിക്കാത്തത് വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡ് നിർമാണം പൂർത്തിയായതോടെ റിട്ടേണിങ് വാളും, ഡിവൈഡറും മറികടന്ന് വിദ്യാർഥികളും സ്ത്രീകളും റോഡ് മുറിച്ചു കടക്കുന്നത് നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കാണുന്നത്. കാൽ നടയാത്രക്കാർക്ക് ഇരുവശങ്ങളിലേക്കും കടന്നു...

ഉപ്പളയില്‍ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിന്റ സൂത്രധാരന്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പളയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, ത്രിച്ചി, രാംജിനഗര്‍, ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണ(28)നെയാണ് ഡിവൈ.എസ്.പി. സി.കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ കണ്ടെത്തി...

അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ്, ജയിലിലേക്ക് മാറ്റുക ഹൈക്കോടതി തീരുമാനം അനുസരിച്ച്

ബംഗളൂരു: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന്...

‘അർജൻ്റീന ടീം വരുമെന്നാണല്ലോ പറയുന്നത്, റോഡുകളുടെ അവസ്ഥ ഇങ്ങനെയെങ്കിൽ ഇതൊക്കെ എങ്ങനെ നടക്കും?’; രൂക്ഷവിമർശനവുമായി ​ഹൈക്കോടതി

എറണാകുളം: കൊച്ചിയിൽ വിദേശ സഞ്ചാരി ഓടയിൽ വീണ് പരിക്കേറ്റ സംഭവത്തിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോഴും കോടതി വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തെപ്പറ്റി വിദേശ സഞ്ചാരികൾ എന്തു ചിന്തിക്കും എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലം എന്നല്ലേ ആളുകൾ ഈ നാടിനെ കുറിച്ച് വിചാരിക്കുക എന്ന...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img