Wednesday, May 25, 2022

Lifestyle

അറിയാം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ച്…

അര്‍ബുദം അഥവാ ക്യാന്‍സര്‍ രോഗം ( Cancer Disease ) എന്തുകൊണ്ടാണ് ബാധിക്കുന്നത് എന്ന ചോദിച്ചാല്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കുക സാധ്യമല്ല. ജനിതകമായ കാരണങ്ങള്‍ തൊട്ട് പാരിസ്ഥിതികമായ കാരണങ്ങള്‍ വരെ പലതും ഇതില്‍ ഘടകമായി വരാറുണ്ട്. എങ്കിലും ജീവിതരീതികള്‍ക്കുള്ള പങ്ക് ( Lifestyle Mistakes) വളരെ പ്രധാനമാണ്. അതായത് നാം കഴിക്കുന്ന ഭക്ഷണം അടക്കമുള്ള...

ഭർത്താവിന് ഭാര്യ സെക്സ് നിഷേധിക്കാമോ? ഭൂരിഭാ​ഗം സ്ത്രീകളും പുരുഷന്മാരും പറയുന്നത് ഇങ്ങനെ

ഭാര്യ(wife)യുടെ സമ്മതമില്ലാതെയുളള ലൈംഗികബന്ധം(sex) ഇന്നും രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം (rape) ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ നിലവിൽ നിയമമില്ല. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ ചൂടുപിടിച്ചിരിക്കുമ്പോൾ, തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സർവ്വേയിൽ നിരവധിപ്പേർ അഭിപ്രായപ്പെട്ടിരിക്കയാണ്. ദേശീയ കുടുംബാരോഗ്യ സർവേ...

ഭക്ഷണത്തോട് കൊതി തോന്നുന്നത് എന്തു കൊണ്ട്?;കാരണം കണ്ടെത്തി ഗവേഷകര്‍

ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതാണ് നമ്മളില്‍ മിക്കവരുടെയും ശീലം. ചില ദിവസങ്ങള്‍ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം കഴിക്കും. ചിലദിവസങ്ങളിലാകട്ടെ കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം കഴിക്കും. എന്നാല്‍, ചിലപ്പോഴെങ്കിലും ഏതെങ്കിലും പ്രത്യേകഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നമ്മിലുണ്ടാകും. ഇങ്ങനെ കൊതി തോന്നുന്ന ഭക്ഷണം കഴിച്ചു കഴിയുമ്പോഴാണ് നമുക്ക് മാനസികമായ സംതൃപ്തിയും അനുഭവപ്പെടുക. പക്ഷേ, നമുക്ക് ഭക്ഷണത്തോട്...

പെട്ടന്ന് ദേഷ്യം വരുന്നവരാണോ നിങ്ങൾ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

പെട്ടന്ന് ക്ഷോഭിക്കുന്ന അഥവാ പൊട്ടിത്തെറിക്കുന്ന യുവാക്കളെ പൊതുവെ സിനിമകളിൽ നായകപരിവേഷം നൽകി നാം സ്വീകരിക്കാറുണ്ട്. എപ്പോഴും കലഹിക്കുന്ന, വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന യുവാക്കളെ നാം കണ്ടുവരാറുണ്ടെങ്കിലും ഇതേ സ്വഭാവം ചില പ്രായമായവരിലും കാണുമ്പോൾ അവർക്കെന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം തന്നെയാണ്. എന്നാൽ ഇത് ചിലപ്പോൾ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ...

തണ്ണിമത്തന്‍ ഇഷ്ടമാണോ? എങ്കിലും അധികം കഴിക്കല്ലേ…

വേനലാകുമ്പോള്‍ പഴങ്ങള്‍ക്കെല്ലാം 'ഡിമാന്‍ഡ്' കൂടുതലായിരിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിച്ച് തണുപ്പ് അനുഭവപ്പെടുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പഴങ്ങള്‍ സഹായകമാണ്. ഇക്കൂട്ടത്തില്‍ തന്നെ ചില പഴങ്ങള്‍ക്ക് കൂടുതല്‍ 'ഡിമാന്‍ഡ്' ഉണ്ടാകാറുണ്ട്. അത്തരത്തിലൊന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവര്‍ തന്നെ കുറവായിരിക്കും. പ്രത്യേകിച്ച് ചൂടുകാലത്ത് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. തണ്ണിമത്തന് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ഒന്നാമതായി വണ്ണം...

പുതിയ രണ്ടു ഒമൈക്രോണ്‍ വകഭേദങ്ങള്‍ രോഗപ്രതിരോധശേഷിയെ മറികടന്നേക്കാം: ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് ഇപ്പോൾ ഏറ്റവുമധികം പടരുന്ന ഒമൈക്രോൺ വകഭേദത്തിന്റെ ഉപവിഭാഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദങ്ങളിൽ രണ്ടെണ്ണത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷിയെ മറികടക്കാൻ ഇതിന് സാധിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ബിഎ.1, ബിഎ.2, ബിഎ.3, ബിഎ.4, ബിഎ.5 അടക്കമുള്ള ഒമൈക്രോണിന്റെ ഉപവകഭേദങ്ങളെയാണ് ലോകാരോഗ്യസംഘടന മുഖ്യമായി നിരീക്ഷിച്ച് വരുന്നത്. ഇതിൽ ബിഎ.1, ബിഎ.2 ഉപവകഭേദങ്ങൾ...

വ്യായാമം ചെയ്യുന്നത് ഈ അർബുദം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു; പഠനം

വ്യായാമം (exercise) ചെയ്യുന്നത് കുടൽ ക്യാൻസർ (bowel cancer) വരാനുള്ള സാധ്യത കുറയ്ക്കുകയും ട്യൂമറുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് പഠനം. 'ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസർ' എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. വിവിധ വ്യായാമങ്ങൾ ചെയ്യുന്നത് ക്യാൻസറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനായ ഇന്റർലൂക്കിൻ-6 (IL-6) രക്തപ്രവാഹത്തിലേക്ക് എത്തുകയും ഇത് കേടായ കോശങ്ങളുടെ ഡിഎൻഎ നന്നാക്കാൻ സഹായിക്കുന്നു. 'മുൻ ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത്...

വെള്ളത്തിനടിയില്‍ വച്ച് കൂളായി കക്കിരിയരിഞ്ഞ് തുര്‍ക്കിഷ് ഷെഫ്; 30 മില്യണ്‍ പേര്‍‌ കണ്ട വീഡിയോ

വെള്ളത്തിനടിയില്‍ വച്ച് എന്തൊക്കെ ചെയ്യാന്‍ സാധിക്കും നമുക്ക്. ഒരഞ്ചു മിനിറ്റ് മുങ്ങിക്കിടക്കാന്‍ സാധിക്കുമായിരിക്കും അല്ലേ. വെള്ളത്തിനടിയില്‍ വച്ച് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങള്‍ നടത്തുന്നവരുണ്ടെന്നത് വേറെ കാര്യം. ലോകപ്രശസ്ത തുര്‍ക്കിഷ് ഷെഫായ ബുറാക് ഓസ്ഡെമിർ വെള്ളത്തിനടിയില്‍ വച്ച് ചറാപറാന്ന് കക്കിരി അരിയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചോപ്പിങ് ബോര്‍ഡില്‍ വച്ച് കൂളായി കക്കിരി അരിയുന്ന ബുറാകിനെ വീഡിയോയില്‍ കാണാം....

ലോക്ക്ഡൗണില്‍ പരീക്ഷിച്ച് ഫലം കണ്ടു; 2022ല്‍ തരംഗമാകുന്നത് ചര്‍മ്മ പരിരക്ഷയ്ക്കായുള്ള ഈ 4 ട്രെന്‍ഡുകളാണ്

മുന്‍പുണ്ടായിരുന്ന ലോകക്രമത്തെയാകെ തകിടം മറിച്ചാണ് കൊവിഡ് എത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഗുരുതരമായ സാമ്പത്തിക അസ്ഥിരതയും കൊവിഡ് സൃഷ്ടിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലിത്തിരക്കുകള്‍ മാറ്റിവെച്ച് വീട്ടിലിരിക്കാനും സ്വയം പരിപാലിക്കാനും കുറച്ചേറെ സമയം കിട്ടി. ഈ പശ്ചാത്തലത്തില്‍ ചര്‍മ്മ പരിപാലന രീതികളിലും കുറേയേറെ മാറ്റം വന്നു. ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധയാര്‍ജിച്ച ചില ചര്‍മ്മ പരിപാലന...

അന്തംവിട്ട് ആരോഗ്യമേഖല; മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തി, ആശങ്കയോടെ ഗവേഷകര്‍

മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തല്‍. പരിശോധിച്ച 80% ആളുകളിലും ചെറിയ കണങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കണികകള്‍ക്ക് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളില്‍ തങ്ങിനില്‍ക്കാനും കഴിയുമെന്ന് കണ്ടെത്തല്‍ കാണിക്കുന്നു. എന്നാലിത് ഏതെങ്കിലും വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമോ എന്നത് ഇതുവരെ വെളിപ്പെട്ടിട്ടില്ല. പക്ഷേ, മൈക്രോപ്ലാസ്റ്റിക്സ് മനുഷ്യകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വായു മലിനീകരണ കണങ്ങള്‍...
- Advertisement -spot_img

Latest News

ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ്‍ പരിശീലക വേഷത്തില്‍

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു....
- Advertisement -spot_img