ഭക്ഷണത്തിന്റെ ടേസ്റ്റ് നോക്കാന്‍ ഇനി മനുഷ്യനെ വേണ്ട! രുചിച്ചറിയാന്‍ ‘ഇ-നാവ്’ എത്തി

0
72

പെൻസിൽവേനിയ: രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകർക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. ‘ഇ-നാവ്‘ എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല… ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. ഭക്ഷണത്തിന്‍റെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും കയ്യടക്കുക.

ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് ഇലക്‌ട്രോണിക് നാവ് രുചി പരീക്ഷിക്കുന്നത്. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവർത്തിക്കാൻ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാൻ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങൾ സെൻസർ വഴി ശേഖരിച്ച് കമ്പ്യൂട്ടർ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിന്‍റെ കണ്ടെത്തലിന് പിന്നിൽ.

LEAVE A REPLY

Please enter your comment!
Please enter your name here