Friday, April 16, 2021

mediavisionstaff

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് പോലും...

ജില്ലയില്‍ വെള്ളിയാഴ്ച 643 പേര്‍ക്ക് കൂടി കോവിഡ്; 537 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 643 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 537 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 3461 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 36417 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32631 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. വീടുകളില്‍ 8434 പേരും സ്ഥാപനങ്ങളില്‍ 654...

ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുമോ..? സൂചന നല്‍കി മാര്‍ക്ക് ബൗച്ചര്‍

കേപ്ടൗണ്‍: മൂന്ന് വര്‍ഷങ്ങളായി എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട്. എങ്കിലും വിവിധ രാജ്യങ്ങളുടെ ടി20 ലീഗുകളില്‍ പ്രധാന സാനിധ്യമാണ് താരം. എല്ലാവര്‍ഷം വന്‍ പ്രകടനങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നുണ്ടാവാറുമുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. 2011ല്‍ ബാഗ്ലൂരിനൊപ്പം എത്തിയതാണ് ഡിവില്ലിയേഴ്‌സ്. പിന്നീട് അവിടം വിട്ട് പോയിട്ടില്ല. വിരമിക്കാനുണ്ടായ തീരുമാനം പിന്‍വലിച്ച്...

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 643 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം അതി തീവ്രം. ഇന്ന് 10,031 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും പ്രതിദിന...

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മേയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തിയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും...

റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം സാക്ഷിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി; അന്തിമവാദം 29ന്

കാസര്‍കോട്: പഴയചൂരി മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്തുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം സാക്ഷിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. മധൂരില്‍ താമസിക്കുന്ന ക്ഷേത്രഭാരവാഹിയെയാണ് കഴിഞ്ഞ ദിവസം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മുമ്പ് കേസിന്റെ വിചാരണവേളയില്‍ നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹിക്കെതിരെ കോടതി അറസ്റ്റ്...

ക്രിക്കറ്റ് ഗ്ലൗസില്‍ ഒളിപ്പിച്ച് ലഹരി കടത്ത്; കാസര്‍കോട് സ്വദേശി മംഗ്ലൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: ഗള്‍ഫിലേക്ക് അനധികൃതമായി ലഹരി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ആംഫെറ്റമീനെന്ന ലഹരിഗുളിക ദോഹയിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എസ്  നഷാദ് എന്നയാളാണ് മംഗ്ലൂരുവില്‍ വച്ച് എന്‍സിബിയുടെ പിടിയിലായത്. ഗുളികകള്‍ ക്രിക്കറ്റ് ഗ്ലൗസിൽ ഒളിപ്പിച്ചായിരുന്നു എത്തിച്ചത്. ഇവയ്ക്ക് 20 ലക്ഷം രൂപ വിലവരും.

നാണക്കേടിന്റെ റെക്കോഡില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യം!

ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മത്സരം തോറ്റതിനൊപ്പം നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കും ഒരു സിക്‌സ് പോലും നേടാനായില്ല എന്നതാണ് നാണക്കേടിന് വഴി തുറന്നിരിക്കുന്നത്. 75 ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നിട്ടുള്ള മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇതിനു മുമ്പ് ഒരു ടീമും ഒരു സിക്‌സ് പോലും...

ജില്ലയിലും കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നു മുന്നറിയിപ്പുമായി ജില്ലാ പൊലീസ്‌ മേധാവി

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളുമായി കാസര്‍കോട് പൊലീസ് രംഗത്ത്. ജില്ലയില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് പറഞ്ഞു. ഇന്ന് രാവിലെ പൊലീസിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖ വിതരണം നടത്തി. വ്യാപാര സ്ഥാപനങ്ങളില്‍ കയറി സാമൂഹിക അകലം...

പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കി

തിരുവനന്തപുരം: പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലീഗിന്റെ പ്രതിനിധിയായാണ് വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ രാജ്യസഭാ എംപിയാണ് അബ്ദുള്‍ വഹാബ്. മൂന്നാം തവണയാണ് വഹാബ് രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്.  

About Me

15505 POSTS
0 COMMENTS
- Advertisement -spot_img

Latest News

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക്...
- Advertisement -spot_img