Friday, April 16, 2021

mediavisionstaff

സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

ദില്ലി: കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർ‍ക്കാർ നിർദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകൾക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നല്കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു....

കൊവിഡ് തീവ്രവ്യാപനം തടയാന്‍ കൂട്ടപ്പരിശോധനയുമായി കേരളം; ഇന്നും നാളെയുമായി രണ്ടര ലക്ഷം പരിശോധന ലക്ഷ്യം

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുക. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ...

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നേട്ടമുണ്ടാക്കി ഹാര്‍ദിക്, മനീഷും കേദാറും പുറത്ത്; പുതിയ പട്ടികയിങ്ങനെ

മുംബൈ: ബിസിസിയുടെ വാര്‍ഷിക കരാറില്‍ നേടമുണ്ടാക്കി ഹാര്‍ദിക് പാണ്ഡ്യ. പുതിയ കരാറില്‍ താരത്തെ എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബിയിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക്. അഞ്ച് കോടിയായിരിക്കും ഇനി ഹാര്‍ദിക്കിന്റെ വാര്‍ഷിക വരുമാനം. എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് പ്രതിഫലമായി ഏഴ് കോടി ലഭിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത്...

കൊവിഡ് ബാധിച്ച് ബായാർ സ്വദേശിയായ പ്രമുഖ പ്രവാസി വ്യവസായി സൗദിയിൽ മരിച്ചു

റിയാദ്: മലയാളി വ്യവസായി സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. അല്‍കോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ ഉപ്പള ബായാര്‍ പാദാവ് സ്വദേശി പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഹ്മാന്‍ ആവള (56) ആണ് മരിച്ചത്. മൂന്നാഴ്ചയായി കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെ...

ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍, കിട്ടിയത് ആപ്പിള്‍ ഐഫോണ്‍ എസ്ഇ.!

ഓണ്‍ലൈന്‍ സ്‌റ്റോറുകളിലേക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സാധനങ്ങള്‍ മാറിപ്പോകുന്ന നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പലതും ഓര്‍ഡര്‍ ചെയ്തതിനേക്കാള്‍ മൂല്യം കുറഞ്ഞ വസ്തുക്കളായിരുന്നു. അതു കൊണ്ടു തന്നെ ഇതൊരു തട്ടിപ്പ് എന്ന നിലയ്ക്കാണ് പലപ്പോഴും ഉയര്‍ന്നു വന്നത്. എന്നാല്‍ ഇവിടെ സംഭവം ശരിക്കും മാറിപ്പോയിരിക്കുന്നു. ഓര്‍ഡര്‍ ചെയ്തത് ആപ്പിളിന്, കിട്ടിയപ്പോള്‍ ഓര്‍ഡര്‍ ചെയ്തയാള്‍...

നാലു പ്രവാസികളുടെ മൃതദേഹങ്ങൾ അയച്ചു, എല്ലാം ആത്മഹത്യ… -അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗത്തിന് കാരണമാകുന്നതിനെക്കുറിച്ചും പല പ്രവാസികളും ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നതിനെക്കുറിച്ചും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഉള്ളുലക്കുന്ന കുറിപ്പ്. ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. നാലും മലയാളികൾ. നാലു പേരും ആത്മഹത്യ ചെയ്തതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. കമ്പനി പൂട്ടിപോയതാണ് ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം....

രൂപയുടെ മൂല്യമിടിഞ്ഞു; പ്രവാസികള്‍ക്ക് ഗുണകരം, നാട്ടിലേക്ക് ‘പണമൊഴുക്ക്’

അബുദാബി: രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിര്‍ഹം-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി  പ്രവാസികള്‍. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാട്ടിലേക്ക് പണംഅയയ്ക്കുന്നത്  വര്‍ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കി. ഒരു ദിര്‍ഹത്തിന് 20 രൂപ 46 പൈസയായിരുന്നു പകല്‍ രേഖപ്പെടുത്തിയ ഏറ്റവും മികച്ച വിനിമയ നിരക്ക്. റമദാനും വിഷവും ഒരുമിച്ചെത്തിയതും...

നിസാമുദ്ദീനില്‍ റമദാനില്‍ 50 പേരെ പ്രവേശിപ്പിക്കാം; അഞ്ച് നേരവും നിസ്‌കാരത്തിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിസ്‌കാരത്തിനായി അഞ്ച് നേരവും വിശ്വാസികളെ പ്രവേശിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. റമദാന്‍ പ്രാര്‍ത്ഥനയ്ക്കായി 50 പേരെ പ്രവേശിപ്പിക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം നടപടിയെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ദുരന്ത നിവാരണ...

റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്: റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ. കിംഗ് സല്‍മാന്‍ റമദാന്‍ സഹായ പദ്ധതിയുടെ ഭാഗമായി സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയവും കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്ററും  സംയുക്തമായാണ് ഇന്ത്യയില്‍ റമദാന്‍ ഇഫ്താര്‍ പദ്ധതി ആരംഭിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റമദാന്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും...

വാട്ട്സ്പ്പില്‍ നിങ്ങളെ നിരീക്ഷിച്ച് ‘ഒളിഞ്ഞുനോട്ടക്കാര്‍’; വലിയ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണം ‘ഓണ്‍ലൈന്‍’

ലോകത്തിലെ ഏറ്റവും ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. കോടിക്കണക്കിന് പേര്‍ ആഗോളതലത്തില്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന സുരക്ഷ പ്രശ്നങ്ങള്‍ എന്നും ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അപകടത്തിലാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമാണ്. ഇപ്പോഴിതാ വിവിധ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ട്രാക്കര്‍...

About Me

15505 POSTS
0 COMMENTS
- Advertisement -spot_img

Latest News

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക്...
- Advertisement -spot_img