Friday, March 29, 2024

mediavisionsnews

കാലം പോയ പോക്കേ, ഇവരും ഡിജിറ്റലായി; കാറിനടുത്തെത്തി പണം ചോദിക്കുന്ന ഭിക്ഷക്കാരൻ, വീഡിയോ വൈറൽ

ദിസ്പൂർ: ആസാമിലെ ഗുവാഹട്ടിയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.കാഴ്ചയില്ലാത്ത ദശരഥ് എന്ന യാചകൻ ഭിക്ഷ തേടുന്ന രീതിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എക്സിലാണ് വീഡിയോ വൈറലായത്. ഡിജിറ്റൽ പേയ്‌മെന്റിലൂടെയാണ് ഇദ്ദേഹം ആളുകളിൽ നിന്ന് പണം വാങ്ങുന്നത്. ക്യൂ ആർ കോഡ് അടങ്ങിയ ഫോൺ പേയുടെ കാർഡ് കഴുത്തിലിട്ടുകൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്. ഇദ്ദേഹം ഒരു...

ഐ.പി.എൽ വാതുവെപ്പിൽ ഭർത്താവിന് ഒന്നരക്കോടി നഷ്ടം; വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി

ബംഗളൂരു: ഐ.പി.എൽ വാതുവെപ്പിൽ ഭർത്താവിന് ഒന്നരക്കോടി രൂപ നഷ്ടമായതിനു പിന്നാലെ യുവതി ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്‍ശന്‍ ബാബുവിന്റെ ഭാര്യ രഞ്ജിത (23) യാണ് ഭർത്താവിന് പണം നൽകിയവരുടെ ശല്യം സഹിക്കാനാവാതെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. രഞ്ജിതയുടെ ഭര്‍ത്താവ് ഹൊസദുര്‍ഗയിലെ ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. 2021 മുതല്‍ ദർശൻ ഐ.പി.എല്‍ വാതുവെപ്പില്‍ സജീവമാണ്....

എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ചട്ടഞ്ചാൽ: എം.ഐ.സി കോളേജ് അലുംനി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ചെയർമാൻ അബ്ബാസ് ചെർക്കള ഉദ്ഘാടനം ചെയ്തു. എം.ഐ.സി കോളേജ് അക്കാദമിക്ക് ഹെഡ് ഫിറോസ് ഹുദവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. സുഹൈൽ ഹുദവി, ജുനൈദ് റഹ്മാൻ, റിഷാദ് ബി എം ട്രെഡിങ്, ഹസ്സൻ...

കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് ഉയരും

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് ഇനിയും ഉയരുമെന്നതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം. തൃശൂരിലാണ് നിലവിലെ സാഹചര്യങ്ങള്‍ ഏറെ മോശമായിരിക്കുന്നത്. ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. ഇനി തൃശൂരില്‍ താപനില 40...

‘ഞങ്ങളോടൊപ്പം ചേരൂ..’; ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡൽഹി: ബി.ജെ.പി സ്ഥാനാർഥിപട്ടികയിൽ നിന്ന് വെട്ടിയതിന് പിന്നാലെ വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. മഹത്തായ ഈ പാർട്ടിയിൽ ചേരാൻ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഗാന്ധി കുടുംബത്തിലെ കുടുംബ വേരുകളാണ് 44കാരനായ വരുണിനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ന് അധിർ...

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിബന്ധന നിയമവിരുദ്ധം’; ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തരമായി നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ...

ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ കണ്ടം വഴി ഓടിച്ച് വിദ്യാര്‍ഥികള്‍; വീഡിയോ

റായ്പൂര്‍: ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ ദിവസവും മദ്യപിച്ചാണ് സ്കൂളിലെത്തുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ഇയാള്‍ തറയില്‍ കിടന്നുറങ്ങുകയാണ് പതിവ്. കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവരെ...

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. മാര്‍ച്ച് 27, 28 ദിവസങ്ങളില്‍ ആലപ്പുഴയിലും എറണാകുളത്തും മാത്രമേ മഴ സാധ്യയുള്ളൂ. എന്നാല്‍ മാര്‍ച്ച് 29ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും. മാര്‍ച്ച് 30ന് തിരുവനന്തപുരം, കൊല്ലം,...

ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

കാസര്‍ഗോഡ്: കാസര്‍ഗോഡ് അമ്പലത്തുകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു. നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ...

ഫണ്ടില്ല, കൂപ്പൺ അടിച്ച് പണ പിരിവ് നടത്താൻ കെപിസിസി; സാമ്പത്തിക പ്രതിസന്ധിയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെയാണ് കൂപ്പൺ പിരിവ് നടത്തി തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതരായത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ പ്രതിസന്ധിയിലാകുന്നുവെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും എഐസിസി...

About Me

33073 POSTS
0 COMMENTS
- Advertisement -spot_img

Latest News

മൂന്ന് ദിവസങ്ങൾ മാത്രം; മാർച്ച് 31 ന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത്...
- Advertisement -spot_img