എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല, എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാൻഡ് നീതിപൂർവകമായ തീരുമാനമെടുക്കും :രമേശ് ചെന്നിത്തല

0
16

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. താൻ പാർട്ടിയിലെ സീനിയർ നേതാവാണ . സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മോശമല്ലാത്ത എംഎൽഎമാരുടെ പിന്തുണ കിട്ടുമെന്നും പാർട്ടി നീതിപൂർവകമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ സംബന്ധിച്ച് പാർട്ടി അധ്യക്ഷന് തീരുമാനമെടുക്കാം. അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. ഘടകകക്ഷികളുമായി തർക്കം ഉണ്ടാകില്ല. ആരും ക്യാൻവാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 80ന് മുകളിൽ സീറ്റ് യുഡിഎഫിന് ലഭിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. വി പി അബ്ദുൾ റഷീദ് ആണ് ധർമ്മടത്തെ യഥാർത്ഥ എംഎൽഎ എന്നാണ് ഞാൻ കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here