Wednesday, January 26, 2022

Latest news

കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി.പി.ആർ 48.06%

തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ്19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ടീം ഇന്ത്യയിൽ വൻ അഴിച്ചുപണിക്ക് സാധ്യത: ഷാറൂഖ് ഖാനും റിഷി ധവാനും ഇടം ലഭിച്ചേക്കും

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ റിഷി ധവാൻ, ഷാറൂഖ് ഖാൻ എന്നീ താരങ്ങൾ ദേശീയ ടീമിൽ ഇടം പിടിക്കാൻ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഹിത് ശർമ്മ നായകനായി തന്നെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തും. വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ്...

കേന്ദ്രം നിരസിച്ച ടാബ്ലോ ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ അണിനിരത്തി; വേറിട്ട സമരവുമായി തമിഴ്നാട്

തമിഴ്നാട്: ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താത്ത തമിഴ്നാടിന്റെ ടാബ്ലോ ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളിലും പൊതുജനങ്ങൾക്കായി ടാബ്‌ലോ പ്രദർശിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പൗരന്മാർക്ക് ഉറപ്പ് നൽകി. സെലക്ഷൻ കമ്മിറ്റി നിർദ്ദേശിച്ച മൂന്ന് തിരുത്തലുകളും സംസ്ഥാനം വരുത്തിയെങ്കിലും നാലാം റൗണ്ട് യോഗത്തിലേക്ക് ക്ഷണിക്കുകയോ നിരസിച്ചതിനെക്കുറിച്ച് വ്യക്തത നൽകുകയോ...

ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണം: കെ സുരേന്ദ്രന്‍

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍  രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പതാക തലകീഴായി ഉയര്‍ത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന്...

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം: കർശന നടപടി വേണമെന്ന് കാസർകോട് എംപി

കാസർകോട്: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് എംപി രാജ് മോഹൻ ഉണ്ണിത്താൻ. റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസർകോട് നടന്ന റിപ്പബ്ളിക് ദിന പരിപാടിയിലാണ് ദേശീയ പതാക (National flag) തല...

കാസർഗോഡ് കുതിച്ചുകയറി കോവിഡ് കേസുകൾ; കർശന നടപടികളിലേക്ക് കടന്നേക്കും

കാസർകോട് ∙ കോവിഡ് അടിയന്തര സാഹചര്യത്തെ നേരിടാൻ സിഎഫ്എൽടിസികളും ഡിസിസികളും തുടങ്ങാൻ ജില്ലാതല ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്തംഗങ്ങൾ, മുൻസിപ്പൽ ചെയർമാൻമാർ എന്നിവർ പങ്കെടുത്തു. ദ്രുത കർമ സേനാ വിഭാഗത്തെ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു....

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍; കുറവ് കാസര്‍ഗോഡ്

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. മലപ്പുറം ജില്ലയിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്. 2016 മുതല്‍ 2021 വരെയുള്ള പൊലീസിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചു....

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില വർധിച്ചു. ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചത്. 4575 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 4590 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്നലെ ഒരു പവന് 36600 രൂപയായിരുന്നത് ഇന്ന് 36720 രൂപയായി ഉയർന്നു. ഒരാഴ്ചയായി...

കാസർഗോഡ് ദേശീയ പതാക തലതിരിച്ചുയര്‍ത്തി; സംഭവം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ചടങ്ങില്‍, അബദ്ധം മനസിലാക്കിയത് മന്ത്രി സല്യൂട്ട് സ്വീകരിച്ച ശേഷം

കാസർകോട്: കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക  തല തിരിച്ചുയർത്തി. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു. സംഭവത്തിൽ കളക്ടറുടെ ചാർജുള്ള...

ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് പുതിയ സംഘടന; പേര് ഷീറോ

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയില്‍  (Haritha) നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന നിലവില്‍ വന്നു. ഷീറോ (Shero) എന്ന പേരിലുളള സന്നദ്ധ സംഘടയുടെ ഭരണസമിതിയിലെ ഏഴ് പേരില്‍ അഞ്ച് പേരും ഹരിത മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ പ്രസിഡന്റ്  മുഫീദ തെസ്‌നിയാണ് ചെയര്‍പേഴ്‌സണ്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന...
- Advertisement -spot_img

Latest News

കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി.പി.ആർ 48.06%

തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ്19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922,...
- Advertisement -spot_img