Thursday, December 5, 2024

Latest news

വേവിക്കേണ്ട, അരി വെള്ളത്തിലിട്ടാല്‍ ചോറ് റെഡി; ‘മാജിക്കൽ റൈസ്’ പാലക്കാട്ടും വിളഞ്ഞു, വില കിലോ 800

പാലക്കാട്: അടുപ്പും തീയും ഒന്നും വേണ്ടാ. വെള്ളത്തില്‍ അരി ഇട്ടുവെച്ചാല്‍, അരമണിക്കൂര്‍കൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാര്‍. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന 'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തില്‍...

ട്രാഫിക് നിയമലംഘനം; ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കുന്ന നടപടിയും ഇനി ഡിജിറ്റലായി

ഒറ്റപ്പാലം: നിയമലംഘനം കണ്ടെത്തിയാൽ ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കുന്ന നടപടിയും ഇനി ഡിജിറ്റലായി. നവംബർ 20-ന് ഇത് പ്രാബല്യത്തിലായി. വാഹനം പരിശോധിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റലായി കാണിച്ചാൽ മതി എന്ന പരിഷ്കാരം വന്നതോടെയാണ് ലൈസൻസ് പിടിച്ചെടുക്കലും ഡിജിറ്റലാകുന്നത്. ലൈസൻസ് പിടിച്ചെടുത്തതായി പരിവാഹൻ സംവിധാനത്തിൽ രേഖപ്പെടുത്തിയാണ് നടപടിയെടുക്കുക. ഇതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ വാഹൻ-സാരഥി ഓൺലൈൻ സംവിധാനങ്ങളുടെ...

പാക്കേജഡ് കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍; പരിശോധന കർശനം

ദില്ലി: പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമായിരിക്കും. ഈ ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,...

’10ലക്ഷം സ്ത്രീധനം വാങ്ങി’; സിപിഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായ അമ്മ പ്രസന്നകുമാരിക്കെതിരെയും പൊലീസ് കേസെടുത്തു. സിപിഎം ആലപ്പുഴ ഏരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ്...

എക്‌സൈസ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത് സ്വര്‍ണവും മൊബൈല്‍ ഫോണും; കവര്‍ച്ച വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ

കൊല്ലത്ത് വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും മോഷ്ടിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം. വാറ്റ് കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ മോഷണം നടത്തിയത്. ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈജുവാണ് കേസില്‍ പിടിയിലായത്. വാറ്റ് കേസില്‍ എക്‌സൈസ്...

അനധികൃത സ്വത്ത് സമ്പാദന കേസ്; എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

പാലക്കാട്: ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കാസർകോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്‌തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി, ബിജെപിയിൽ ചേരും

തിരുവനന്തപുരം : സിപിഎമ്മിൽ വിഭാഗീയതയിൽ വീണ്ടും നടപടി.തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വാർത്താക്കുറിപ്പിൽ. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു...

മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു, നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കണ്ണൂര്‍ അങ്ങാടിക്കടവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറിൽ നിന്ന് കാര്‍ യാത്രികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂരിൽ വിദ്യാര്‍ത്ഥിയായ...

‘പൈവളിഗെ പോലീസ്‌ സ്റ്റേഷൻ യാഥാർഥ്യമാക്കണം’

മഞ്ചേശ്വരം : പൈവളിഗെയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പോലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്നു സി.പി.എം. മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ്‌ സ്റ്റേഷൻ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതാണ്‌. ഇതിനുള്ള തുടർനടപടികൾ വൈകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്‌. കുഞ്ഞമ്പു എം.എൽ.എ., കെ.വി. കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കെ.പി. സതീഷ്‌ചന്ദ്രൻ, വി.വി. രമേശൻ, കെ.ആർ....

ശക്തമായ മഴയിൽ ഉപ്പളയിൽ വീടുകളിൽ വെള്ളം കയറി

ഉപ്പള : ശക്തമായ മഴയിൽ ദേശീയപാതയ്ക്കരികിലുള്ള വീടുകളിൽ വെള്ളം കയറി. ഉപ്പള ഗേറ്റിന് സമീപത്തെ എം.പി.സിദ്ദിഖ്, ഫാറൂഖ് അന്തു ഹാജി, അബു ഹാജി, സക്കറിയ, മോനു അറബി, പക്രുഞ്ഞി തുടങ്ങിയവരുടെ വീട്ടിലാണ് വെള്ളം കയറിയത്. ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് വീടുകളിലേക്കെത്തിയത്. ദേശീയപാതയിൽ ഓവുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കവിഞ്ഞാണ് ചെളിവെള്ളം കുത്തിയൊഴുകിയെത്തിയത്. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ്...
- Advertisement -spot_img

Latest News

കേരളത്തിൽ റോഡപകടങ്ങളിൽ വർധന; ഏറ്റവും കൂടുതൽ അപകടങ്ങൾ ജനുവരിയിലും ഡിസംബറിലും

കൊച്ചി: കേരളത്തിൽ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ. സംസ്ഥാനത്ത് 2023 ജൂണിനും 2024 മെയ് മാസത്തിനും...
- Advertisement -spot_img