കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ വോട്ട് വിഹിതം വർധിപ്പിച്ച് യുഡിഎഫ്. മുന്നണിയുടെ വോട്ട് 2021-ലെ 39.47 ശതമാനത്തിൽനിന്ന് 7.09% വർധിച്ച് 46.5 ശതമാനമായി.
അതേസമയം, വൻ തിരിച്ചടി നേരിട്ട എൽഡിഎഫിന്റെ വോട്ട് വിഹിതം 37.6 ശതമാനമായി കുറഞ്ഞു. 2021-ലെ 45.43-ൽനിന്ന് 7.68 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
മൂന്ന് സീറ്റ് നേടിയ എൻഡിഎ വോട്ട് വിഹിതം 14.2 ശതമാനമാക്കി ഉയർത്തി. 2021-ൽ 12.41 ശതമാനമായിരുന്നു എൻഡിഎയുടെ വോട്ട്. ഇതിൽനിന്ന് 1.79 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
102 മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 35 സീറ്റുകളിലൊതുങ്ങി. എൻഡിഎ ചരിത്രത്തിലാദ്യമായി മൂന്നുസീറ്റുകൾ നേടി.
പാർട്ടി തിരിച്ചുള്ള വോട്ട് വിഹിതവും ആകെ നേടിയ വോട്ടും ഇങ്ങനെ:
- കോൺഗ്രസ്-28.79% (62,17918)
- മുസ്‌ലിം ലീഗ്-11.01% (23,78053)
- സിപിഎം-21.77% (47,00662)
- സിപിഐ- 6.64% (14,34524)
- ബിജെപി-11.42% (24,66178)
- കേരള കോൺഗ്രസ്-2.43% (52,5323)
- കേരളാ കോൺഗ്രസ് എം- 2.60% (56,1157)
- ആർഎസ്പി- 1.21% (2,61551)
- ആർജെഡി-0.82% (1,78051)
- എഎപി-0.17% (37,754)
- ബിഎസ്പി-0.15% (33,125)

