Friday, April 16, 2021

mediavisionstaff

പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കി

തിരുവനന്തപുരം: പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലീഗിന്റെ പ്രതിനിധിയായാണ് വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ രാജ്യസഭാ എംപിയാണ് അബ്ദുള്‍ വഹാബ്. മൂന്നാം തവണയാണ് വഹാബ് രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്.  

കോവിഡ്: വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം, നിസ്കാര സമയത്തും മാസ്‌ക് ഒഴിവാക്കരുത് – ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍

കാസര്‍കോട്: കോവിഡിന്റെ കെടുതിയില്‍ നിന്ന് നാടിനെ പൂര്‍ണമായി സംരക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത് ഖാസി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. തറാവീഹ് നിസ്കാരവും മറ്റു പ്രാര്‍ഥനകളും പരമാവധി 10 മണിക്ക് അവസാനിക്കുന്ന വിധത്തില്‍ സമയ ക്രമീകരണം നടത്തണമെന്നും നിസ്കാര സമയത്ത് പോലും മാസ്‌ക് ഒഴിവാക്കരുതെന്നും മുസല്ലയുമായി പള്ളിയിലെത്തുന്നത്...

ജോൺ ബ്രിട്ടാസും വി.ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികള്‍

തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും എൽ.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്. ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്. വിജു കൃഷ്ണന്‍,...

മംഗളുരു ബോട്ടപകടം: 9 പേർ ഇപ്പോഴും കാണാമറയത്ത്, തുടർച്ചയായ നാലാം ദിവസവും തെരച്ചിൽ തുടരുന്നു

മംഗളൂരു/ കാസർകോട്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തുടർച്ചയായ നാലാം ദിവസവും തെരച്ചിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല. പൂർണമായും മുങ്ങിപ്പോയ ബോട്ടിൻ്റെ താഴത്തെ ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന്  സംശയമുണ്ടായിരുന്നെങ്കിലും മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇല്ലെന്ന് വ്യക്തമായി. കാണാതായ ഒമ്പത്...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടമായിട്ട് കത്തിച്ചു, പൊതുജനം കാണാതിരിക്കാൻ വേലികെട്ടി മറച്ചു; വൻ വിവാദമായി വീഡിയോ ദൃശ്യങ്ങൾ

ലക്‌നൗ: കൊവിഡ് ബാധിച്ച് മരിച്ചവരുടെയുൾപ്പടെ മൃതദേഹങ്ങൾ കൂട്ടമായിട്ട് കത്തിച്ചു, സംഭവം വിവാദമായതോടെ പൊതുജനങ്ങൾ ഈ കാഴ്‌ച കാണുന്നത് തടയാൻ ടിൻ ഷീ‌റ്റുകൊണ്ട് വേലികെട്ടി തിരിച്ചു. ഉത്തർ പ്രദേശിലെ ലക്‌നൗവിലെ ബയ്‌കുന്ധ് ധാം ശ്‌മശാനത്തിലാണ് ഈ സംഭവം. ലക്‌നൗ നഗരത്തിൽ കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കൂടിയതോടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്‌കരിക്കുകയാണ്. മുൻപ് ശ്‌മശാനത്തിൽ നിരവധി കൊവിഡ്...

‘ഈരാറ്റുപേട്ടയില്‍ നിന്നും നഷ്ടപ്പെട്ടത് 47 പെണ്‍കുട്ടികളെ, അതും നല്ല സുന്ദരിമാര്‍’; വീണ്ടും ലവ് ജിഹാദ് ആരോപണവുമായി പി. സി ജോര്‍ജ്

പൂഞ്ഞാര്‍: ലവ് ജിഹാദ് ആരോപണം ആവര്‍ത്തിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47ഓളം സുന്ദരികളായ പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മതം മാറിയവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും ബാക്കിയുള്ള 35 പേര്‍ കൃസ്ത്യന്‍ പെണ്‍കുട്ടികളുമാണെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഈരാറ്റുപേട്ടയിലെ...

സര്‍ക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു....

മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി ഉപ്പള സ്വദേശിനി ഹാജിറ സജിനി

ഉപ്പള: മംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഡോക്ടറേറ്റ് നേടി ഉപ്പള സോങ്കാൽ കൊടങ്കയിലെ ഹാജിറ സജിനി. ഇന്ധിഗ്രേറ്റഡ് ഹൈഡ്രോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ഓഫ് സുള്ള്യ താലൂക്ക് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് നേടിയ ഹാജിറാ സജിനി നിലവിൽ കർണാടക സർക്കാറിൽ ഭൂപരിസ്ഥിതി വകുപ്പിലാണ് സേവനം ചെയ്യുന്നത്. പൈവളിഗെ നഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയ ഹാജിറ...

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 16ദിവസത്തിനിടെ 1900 രൂപ കൂടി

കൊച്ചി: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4400 രൂപയായി. ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ്...

ജൂണില്‍ പ്രതിദിനം 2000ത്തിലേറെ മരണമുണ്ടാകും; രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഭയാനകമാകുമെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യം മുഴുവന്‍ അതിതീവ്രമായി പടരുന്നതിനിടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ജൂണ്‍ ആദ്യ വാരമാകുമ്പോഴേക്കും ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് 1750 മുതല്‍ 2320 വരെയാകുമെന്നാണ് ലാന്‍സെറ്റ് കൊവിഡ് 19 കമ്മിഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. Managing India’s second Covid-19 wave: Urgent Steps എന്ന തലക്കെട്ടോടെ...

About Me

15506 POSTS
0 COMMENTS
- Advertisement -spot_img

Latest News

കൊവിഡ് 19; ഈ മൂന്ന് തരം പാനീയങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യമേഖല കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോ​ഗപ്രതിരോധശേഷി...
- Advertisement -spot_img