World

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം

ദുബൈ (www.mediavisionnews.in): പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളില്‍ പോയി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോണ്‍സുലേറ്റ് ഹെല്‍പ് ഡെസ്‌കില്‍ നിന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പോയി തുടര്‍ നടപടിക്രമ ങ്ങള്‍ക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്താന്‍. കമ്പനികളുമായി കേസുള്ളവര്‍ ആദ്യം തഹസില്‍ കേന്ദ്രത്തില്‍ പോയി വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു....

മ്യാന്‍മറിലെ വെള്ളപ്പൊക്കം; 12 മരണം, 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മ്യാന്‍മര്‍ (www.mediavisionnews.in):  മ്യാന്‍മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. ഏകദേശം 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 94000 പേരെ 157 ക്യാംപുകളിലായി അഭയം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണമടഞ്ഞവരില്‍ 3 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാന്‍മറിലെ ബാഗോ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നുണ്ട്. മഴയോടൊപ്പം, നാല്...

സൗദിയില്‍ നിയമലംഘനത്തിന് ഏഴു മാസത്തിനിടെ അറസ്റ്റിലായത് മലയാളികള്‍ അടക്കം 14.8 ലക്ഷം പേര്‍

റിയാദ് (www.mediavisionnews.in): നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ നവംബര്‍ 15 മുതല്‍ ജൂലൈ 26 വരെ നടത്തിയ പരിശോധനകളില്‍ മലയാളികള്‍ അടക്കം നിയമലംഘനം നടത്തിയ 14.8 ലക്ഷം പേര്‍ അറസ്റ്റിലായതായി പൊതു സുരക്ഷാവിഭാഗം അറിയിച്ചു. ഏഴു മാസമായി നിയമലംഘകരില്ലാത്ത രാജ്യം എന്ന സന്ദേശം മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് 14,83,009 പേര്‍ പിടിയിലായത്. ഇതില്‍ 11.2...

യുഎഇയില്‍ പൊതുമാപ്പ് ഇന്നുമുതല്‍; ‘പിഴയോ നിയമനടപടികളോ നേരിടാതെ രാജ്യം വിടാം’

യുഎഇ (www.mediavisionnews.in): ആവശ്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നുമുതല്‍ തുടങ്ങും. ശിക്ഷയൊന്നും കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശമുയര്‍ത്തിയാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. ശിക്ഷനടപടികളൊന്നും കൂടാതെ ന്യായമായ...

സൗദിയില്‍ വനിതാ ഡ്രൈവര്‍ വരുത്തിയ ആദ്യ അപകടം; കാറോടിച്ചു കയറ്റിയത് തുണിക്കടയിലേക്ക്

ജിദ്ദ (www.mediavisionnews.in): സൗദിയില്‍ വനിതാ ഡ്രൈവിംഗിനു മേലുള്ള നിരോധനം എടുത്തുകളഞ്ഞ് ഒരു മാസം തികയാനിരിക്കെ വനിതാ ഡ്രൈവര്‍ വരുത്തുന്ന ആദ്യ വാഹനാപകടം റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഹ്‌സയിലെ അല്‍ മുബ്‌റാസ് പട്ടണത്തിലായിരുന്നു അപകടം. അല്‍ നജാഹ് സ്ട്രീറ്റിലെ ഷോപ്പുകളിലൊന്നിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ട്രാഫിക് പോലിസ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ കടയിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു....

ഇസ്രഈലിന്റെ ജൂതരാജ്യ പ്രഖ്യാപനം വിവേചനങ്ങള്‍ക്കു വളമിടും; നിയമത്തെ നിരാകരിക്കുന്നു: സൗദി

റിയാദ് (www.mediavisionnews.in):ഇസ്രഈല്‍ ജൂതരാജ്യമായി പ്രഖ്യാപിച്ച നീക്കം വംശീയവിവേചനങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് സൗദി അറേബ്യ. ഇസ്രഈല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് സൗദിയുടെ പ്രതികരണം. ഫലസ്തീനികള്‍ക്കെതിരെയുള്ള വിവേചനത്തിന് വളമിടുന്നതാണ് പ്രഖ്യാപനമെന്നായിരുന്നു സൗദിയുടെ പ്രസ്താവന. ജൂതവംശത്തില്‍പ്പെട്ടവരുടെ സമൂഹം സ്ഥാപിക്കപ്പെടുന്നത് രാജ്യ താല്‍പര്യങ്ങളില്‍പ്പെടുന്നതാണെന്നായിരുന്നു ഇസ്രഈല്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ പുതിയ നിയമം. ഔദ്യോഗിക ഭാഷയെന്ന സ്ഥാനത്തുനിന്നും പ്രത്യേകപദവിയുള്ള ഭാഷയെന്ന നിലയിലേക്ക് അറബിയെ തരം...

ഒമാനില്‍ അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഒമാന്‍ (www.mediavisionnews.in):  അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. അനധികൃത ടാക്‌സി വാഹനങ്ങളില്‍ കയറുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് കമ്പനികളും മുന്നറിയിപ്പ് നല്‍കുന്നു. അനധികൃത ടാക്‌സി സര്‍വിസ് നടത്തുന്ന വിദേശികള്‍ പിടിക്കപ്പെടുകയാണെങ്കില്‍ 35 റിയാല്‍ പിഴ ഈടാക്കും. രണ്ടാം പ്രാവശ്യം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ചുമത്തുന്നതിനൊപ്പം വാഹനം കണ്ടു കെട്ടുകയും...

ഇസ്രയേല്‍ ഇനി പൂര്‍ണ്ണമായും ജൂത രാഷ്ട്രം

ഇസ്രയേല്‍ (www.mediavisionnews.in) :ഇസ്രയേലിനെ പൂര്‍ണ്ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രയേല്‍ പാര്‍‌ലമെന്റിന്റെ അംഗീകാരം. 55നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ജൂത വംശത്തെയും ഹീബ്രു ഭാഷയുടെയും നിയമപ്രാബല്യം അംഗീകരിക്കുന്നതോടെ അറബ് വംശജര്‍ക്ക് നേരെയുളള വംശീയ വിവേചനത്തിന് നിയമപ്രാബല്യം കൈവരികയാണ്. ജൂതന്‍മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും പൌരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സയണിസത്തിന്റെയും...

2022-ലെ ലോകകപ്പ് കാണാന്‍ രണ്ട് വര്‍ഷം മുമ്പെ ടിക്കറ്റ് എടുക്കണം ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ (www.mediavisionnews.in):നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് എത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് വര്‍ഷം മുമ്പ് ടിക്കറ്റെടുക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. ലോകകപ്പ് നടക്കുന്ന സമയത്തു ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവരോട് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആണ് നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നത്. മറ്റ് എയര്‍ലൈനുകള്‍ നിരക്ക് ഗണ്യമായി ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാലാണിതെന്ന് ‘ദി ഇന്‍ഡിപെന്‍ഡന്റ്’ ദിനപത്രത്തോട്...

മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; പ്രചരിക്കുന്നത് കൊടും വൈറസ്; ഹോക്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസ് (www.mediavisionnews.in): മിസ്റ്റര്‍ ബീനായി അഭിനയിച്ച റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് കൊടും വൈറസ്. വ്യാജ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ആളുകളുടെ കംപ്യൂട്ടറിലും മൊബൈലിലും വൈറസ് കയറിപറ്റുകയും ബാങ്കിങ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യും. റോവന്‍ അറ്റ്കിന്‍സന്റെ ചിത്രവും ആര്‍ഐപി എന്ന എഴുത്തിനുമൊപ്പമാണ് ഹാക്കര്‍മാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. ലോസ് ആഞ്ചല്‍സിലുണ്ടായ...
- Advertisement -spot_img

Latest News

ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍’, ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...
- Advertisement -spot_img