ഒമാനില്‍ അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

0
208

ഒമാന്‍ (www.mediavisionnews.in):  അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. അനധികൃത ടാക്‌സി വാഹനങ്ങളില്‍ കയറുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് കമ്പനികളും മുന്നറിയിപ്പ് നല്‍കുന്നു.

അനധികൃത ടാക്‌സി സര്‍വിസ് നടത്തുന്ന വിദേശികള്‍ പിടിക്കപ്പെടുകയാണെങ്കില്‍ 35 റിയാല്‍ പിഴ ഈടാക്കും. രണ്ടാം പ്രാവശ്യം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ചുമത്തുന്നതിനൊപ്പം വാഹനം കണ്ടു കെട്ടുകയും ചെയ്യുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

മൂന്നാം പ്രാവശ്യം നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ കേസ് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് അയക്കും. തൊഴില്‍ നിയമ ലംഘനമായതിനാല്‍ പിടിയിലാകുന്നവര്‍ ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും. പൊതുജനങ്ങള്‍ കള്ള ടാക്‌സികളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം വാഹനങ്ങള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ കുറവായിരിക്കും. അപകടങ്ങള്‍ മുന്‍ നിര്‍ത്തി ഇത്തരം യാത്രകള്‍ ഒഴിവാക്കണം. ഇന്‍ഷുറന്‍സ് ചെയ്ത വാഹനം ആണെങ്കില്‍ പോലും കളള ടാക്‌സിയാണെങ്കില്‍ ഡ്രൈവര്‍ കുറ്റക്കാരനാവും. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here