കാസർകോട് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു

0
10

കാസർകോട്.കാസർകോട് ജില്ലാ കലക്ടറായി ശ്രീധന്യ സുരേഷ് ഐ.എ.എസ് ചുമതലയേറ്റു.

കൃഷി വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ചുമതല കൈമാറി.

രാവിലെ കലക്ടറേറ്റിലെത്തിയ ശ്രീധന്യ സുരേഷിനെ എ.ഡി.എം. പി. ഉദയകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. കലക്ടറുടെ ചേംബറിൽ അർജുൻ പാണ്ഡ്യൻ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക ചുമതല കൈമാറ്റ രേഖകളിൽ ഒപ്പുവെച്ച് ശ്രീധന്യ സുരേഷ് ജില്ലാ കളക്ടറായി ചുമതലയേറ്റു.

ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളിൽ ഏറെ സാധ്യതകളുള്ള ജില്ലയാണ് കാസർകോടെന്ന് ചുമതലയേറ്റ ശേഷം ശ്രീധന്യ സുരേഷ് പറഞ്ഞു. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ലയായ കാസർകോടിന്റെ പരിമിതികൾ മാറ്റാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അവർ വ്യക്തമാക്കി.

സപ്തഭാഷാ സംഗമഭൂമിയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ അഭ്യർഥിച്ച കലക്ടർ, ജില്ലയുടെ വികസനത്തിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പറഞ്ഞു.

കാസർകോട് ജില്ലയുടെ 27-ാമത് ജില്ലാ കളക്ടറാണ് ശ്രീധന്യ സുരേഷ് ഐ.എ.എസ്.

LEAVE A REPLY

Please enter your comment!
Please enter your name here