Wednesday, July 2, 2025

Local News

ദക്ഷിണ കന്നഡയിലെ കൊലപാതകങ്ങൾ തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയം; കോൺഗ്രസിൽ മുസ്‌ലിം നേതാക്കളുടെ കൂട്ടരാജി

മംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമെന്ന് കർണാടക കോൺഗ്രസിൽ വിമർശനം. ദക്ഷിണ കന്നഡയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും നേതാക്കൾ വിമർശിച്ചു. സർക്കാറിന്റെ അവഗണനയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് നിരവധി നേതാക്കൾ രാജിവെച്ചു. ബോലാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നേതാക്കൾ രാജി പ്രഖ്യാപിച്ചത്....

‘കോൺഗ്രസ് ഭരിച്ചിട്ടും ജില്ലയിൽ വർഗീയ ശക്തികൾ വാഴുന്നു’; ഉള്ളാളിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി രാജിവെച്ചു

മംഗളൂരു: തീരദേശ മേഖലയിൽ വർഗീയത അടിച്ചമർത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ഉള്ളാൾ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ രാജിവച്ചു. രണ്ട് വർഷമായി സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലുണ്ടെങ്കിലും വർഗീയവാദികളെ നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീർ പത്രക്കുറിപ്പിൽ പറഞ്ഞു. ബണ്ട്വാൾ താലൂക്കിലെ കോൽത്തമജലുവിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകം...

കുമ്പളയിലെ ടോൾ ഗേറ്റിന് താത്കാലിക സ്റ്റേ ലഭിച്ചതായി എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ

കുമ്പള: ദേശീയപാതയിലെ തലപ്പാടി-ചെങ്കള റീച്ചിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവുന്ന സ്ഥിതിക്ക് ഈ റീച്ചിൽപെട്ട കുമ്പളയിൽ ടോൾ ബൂത്ത് ആരംഭിക്കാനുള്ള എൻഎച്ച്ഐഎയുടെ ശ്രമത്തിന് തിരിച്ചടി. കുമ്പളയിലെ ടോൾ ഗേറ്റിന്റെ നിർമ്മാണം പൂർണ്ണമായും തടയുകയും നിലവിലുള്ള സാഹചര്യം തുടരാനും കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി എകെഎം അഷ്‌റഫ്‌ എംഎൽഎ. ടോൾ ഗേറ്റ് നിർമ്മാണത്തിനെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ചെയർമാൻ...

മംഗളൂരുവിൽ പള്ളി സെക്രട്ടറിയെ വെട്ടിക്കൊന്ന കേസ്; 15 പേർക്കെതിരെ കേസ്

മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോൾട്ട്മജലു ജുമാ മസ്ജിദ് സെക്രട്ടറിയും മണൽത്തൊഴിലാളിയും പിക്കപ്പ് ലോറി ഡ്രൈവറുമായ അബ്ദുൽ റഹിമാനെ (38) കൊലപ്പെടുത്തിയ കേസിൽ 15 പേർക്കെതിരെ കേസ്. കൊല്ലപ്പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഇംതിയാസ് എന്ന കലന്തർ ഷാഫി, ദൃക്സാക്ഷി മുഹമ്മദ് നിസാർ എന്നിവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതെന്ന്...

കനത്ത മഴ തുടരുന്നു; കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 29, 30 തീയതികളിൽ കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025...

ഒരു മാസത്തിനിടയിൽ മംഗളൂരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. കോൾട്ടമജലു ബെള്ളൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ അബ്ദുൽ റഹ്മാനാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംതിയാസിനെ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൽത്തമജലുവിൽ പിക്ക്-അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ അക്രമികൾ ഇരുവരെയും...

കാസര്‍കോട്ട് ദേശീയപാതയില്‍ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

കാസര്‍കോട്: ദേശീയപാതയില്‍ ടാറിങ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വലിയ കുഴിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു.

കാസർകോടിന് ഇന്ന് 41-ാം പിറന്നാൾ

കാസർകോട് : കേരളത്തിന്റെ വടക്കേയറ്റത്ത് തുളുനാട്ടിൽ പിറവികൊണ്ട കാസർകോട് ജില്ലയ്ക്ക് 41-ന്റെ ചെറുപ്പം. വ്യത്യസ്തങ്ങളായ ആചാരവും ഭാഷയും സംസ്കാരവുമൊക്കെയായി വൈവിധ്യങ്ങളുടെ ഭൂമിക. ഏറ്റവും കൂടുതൽ നദികളുള്ള പ്രകൃതിരമണീയമായ ദൃശ്യഭംഗിയോടെ സഞ്ചാരികളെ ആകർഷിക്കുന്ന നാട്. ബേക്കൽകോട്ടയും റാണിപുരവും കോട്ടഞ്ചേരിയുമെല്ലാം കാസർകോടിന്റെ തലയെടുപ്പേറ്റുന്നു. വിശേഷണങ്ങൾ ഏറെയുണ്ടാകുമ്പോഴും മറ്റു ജില്ലകൾക്കൊപ്പമെത്താനുള്ള ഓട്ടത്തിലാണ് നാട്. കവുങ്ങും തെങ്ങും റബ്ബറും ഇടവിളക്കൃഷിയും മലബാറിലെ ഏറ്റവും...

ആറുവരി ദേശീയപാത: കാസർകോട് അപകടസാധ്യത 56 സ്ഥലങ്ങളിൽ; കാലവർഷത്തിനു മുൻപു നടപടിക്ക് നിർദേശം

കാസർകോട് ∙ ദേശീയപാതയിലെ ദുരന്തനിവാരണ പഠനത്തിനായി കലക്ടർ നിയോഗിച്ച വിദഗ്ധസമിതി 41 കേന്ദ്രങ്ങളിലായി 56 സ്ഥലങ്ങളിൽ അപകടസാധ്യതയുള്ളതായി കണ്ടെത്തി, പരിഹാരങ്ങളും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കാലവർഷം ആരംഭിക്കുന്നതിനു മുൻപു മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാൻ നടപടി സ്വീകരിക്കാൻ കലക്ടർ കെ.ഇമ്പശേഖർ നിർദേശം നൽകി. ദേശീയപാതയിലെ ദുരന്തനിവാരണത്തിനു പ്രഥമ പരിഗണന നൽകുമെന്നു കലക്ടർ പറഞ്ഞു. ദുരന്തനിവാരണ പ്രവൃത്തി...

കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുതാണു, റോഡിൽ പലയിടത്തും വിള്ളൽ

കാസർകോഡ്: കാസർകോ‍‍‍‍‍ഡ് ജില്ലയിലെ കാഞ്ഞങ്ങാട് വീണ്ടും സർവീസ് റോഡ് തകർന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡിൽ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകൾക്ക് സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാഞ്ഞങ്ങാട് കൂളിയങ്കാലിൽ ദേശീയപാത 66ലാണ് റോഡ് തകർന്നത്. വളരെ ​ഗുരുതരമായ അവസ്ഥയിലാണ് ഈ റോഡുള്ളത്. ഏകദേശം 50 മീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരു ഭാ​ഗം...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img