Local News

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷിറിയയിൽ വീടിന് തീ പിടിച്ച സംഭവം; രക്ഷാപ്രവർത്തനങ്ങളിൽ വന്ന വീഴ്ച അന്വേഷിക്കണം – ഷിറിയ ഗ്രാമവികസന സമിതി

കുമ്പള: ഷിറിയയിൽ വീടിന് തീ പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളിൽ അധികൃതർക്ക് സംഭവിച്ച വീഴ്ച അന്വേഷിക്കണമെന്ന് ഷിറിയ ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 9 നാണ് ഷിറിയ ബത്തേരി റോഡിൽ മൊയ്തീൻ കുട്ടി സീമാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടു മേഞ്ഞ വലിയ വീടിന് തീ പിടിച്ചത്. ആയിശ എന്ന സ്ത്രീയും ഒരു കുട്ടിയും താമസിച്ചു...

വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്രക്ക്’ ഇന്ന് കാസർകോട് കുമ്പളയിൽ തുടക്കം

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലേറ്റുകയാണ് യാത്രയുടെ ലക്ഷ്യം. ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്...

രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി കേരളത്തിലെ റോഡും; ഊരാളുങ്കലിനും കാസർകോടിനും അഭിമാനിക്കാം, തലപ്പാടി–ചെങ്കള റീച്ചിന് നേട്ടം

കാസർകോട്: ദേശീയപാതാ അതോറിറ്റിയുടെ കലൻഡറിലെ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഇടം നേടി കേരളത്തിലെ റോഡും. ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി–ചെങ്കള റോഡാണ് രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി മാറിയത്. 2026ലെ കലൻഡറിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് റോഡ് സ്ഥാനം പിടിച്ചത്. കലൻഡറിൽ കേരളത്തിൽ നിന്ന് ഇടം നേടിയ ഏക റോഡാണിത്. ദേശീയപാത...

മകളും സ്വത്തും നഷ്ടമാകുമെന്ന് ഭയന്നു; മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട് ∙ മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പ് നഗർ ഇരട്ടക്കൊലപാതകത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ ധമനിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. വലതു തുടയിൽ ആഴത്തിലുണ്ടായ മുറിവിൽനിന്ന് രക്തം വാർന്നു പോകുകയും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് ഷേക്കുഞ്ഞിയുടെ മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ്...

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്; മറിയം ജുമൈല കൊല്ലപ്പെട്ടത് പിതാവ് ബന്ധുക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ?

കാസര്‍കോട്: മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വത്ത് തര്‍ക്കവും തുടർന്നുള്ള ഏറ്റുമുട്ടലുമാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിൽ കലാശിച്ചത്. ഉമ്മയുടെ സഹോദരിയെയും ഭർത്താവിനെയും പിതാവ് ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് മറിയം ജുമൈലയ്ക്ക് കഴുത്തിൽ വെട്ടേറ്റതെന്നാണ് വിവരം. മംഗളൂരുവിലെ ആശുപത്രിയിൽ അത്യാസന്ന ചികിത്സയിൽ കഴിഞ്ഞിരുന്ന മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയും മരണത്തിന്...

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി...

ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ നിഷേധിച്ചതായി പരാതി

കുമ്പള : കാസർകോട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ രോഗികളുടെ അവകാശമായ ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ നിഷേധിച്ചതായി പരാതി. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സെക്രട്ടറിയും കിസാൻ രക്ഷാസേന ജില്ലാ ചെയർമാനുമായ ഷുക്കൂർ കാണാജയ്ക്കാണ് കാസർകോട് നുള്ളിപ്പാടിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്. ജനുവരി 26ന് പരാതിക്കാരനെ പക്ഷാഘാതം സംഭവിച്ച് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ...

ഉപ്പളയിൽ പൊതുസ്ഥലത്തേക്ക് മലിനജനം ഒഴുക്കി വിട്ടതിന് പിഴയിട്ട് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്

ഉപ്പള: പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലും ദുർഗന്ധമുള്ള സാഹചര്യത്തിലും ഉപ്പള പത്വാടി റോഡിലെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കുന്നുവെന്ന പരാതി പരിശോധിച്ചത് പ്രകാരം മലിനജലം ഒഴുക്കി വിടുന്ന അപ്പാർട്ട്മെന്റ് കണ്ടെത്തി ഉടമയിൽ നിന്നും 20000 രൂപ പിഴ ഈടാക്കി. മലിനജലം ഒഴുക്കി വിടുന്നതിന് പ്രത്യേകമായി തയ്യാറാക്കിയ പൈപ്പ് ലൈൻ മുഴുവനായും നാലു ദിവസത്തിനകംനീക്കം ചെയ്യുന്നതിന് നിർദ്ദേശം...

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ടോൾ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ജനകീയ സമരം...
- Advertisement -spot_img

Latest News

കെ.എം ഷാജിയില്ല, വി.ഇ അബ്ദുൽ ഗഫൂർ മന്ത്രിയാകും; മുസ്‌ലിം ലീഗ് മന്ത്രിമാരിൽ ധാരണ

കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ...
- Advertisement -spot_img