Sunday, May 5, 2024

Local News

ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

കാസര്‍കോട്: ഉപ്പളയില‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍ കര്‍ണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചയും സംഭവത്തിലെ ദുരൂഹതകളും ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മോഷണം ആസൂത്രിതമാണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവര്‍ച്ച നടത്തിയത് ഒരാളാണെന്ന് പറയുമ്പോഴും അയാള്‍ തനിച്ചായിരിക്കില്ല, പിറകിലൊരു സംഘം തീര്‍ച്ചയായും കാണുമെന്നും അന്വേഷണ സംഘം ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഇന്നലെ...

ഒരു കോടിയിലധികം പണത്തിനും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതെന്ത് കൊണ്ട്?; ദുരൂഹതയെന്ന് പൊലീസ്

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന അരക്കോടി കവർന്ന സംഭവം ആസൂത്രിതമെന്ന നിഗമനത്തിൽ പൊലീസ്. പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചകളിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കോടിയിലധികം കൊണ്ടുപോകുമ്പോഴും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതെന്ത് കൊണ്ടാണ് തുടങ്ങി നിരവധി ദുരൂഹതകളാണ് പൊലീസ് സംശയിക്കുന്നത്.  വാഹനത്തിന്റെ ഇരുവശത്തെയും ഇരുമ്പ് ഗ്രിൽ ഒരേ സമയം കേടായതിലും ദുരൂഹതയുണ്ട്. അതേസമയം,...

ഉപ്പളയിൽ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം കവർന്നതിൽ അടിമുടി ദുരൂഹത

ഉപ്പള : കോടിക്കണക്കിന് രൂപയുമായി എ.ടി.എമ്മുകൾ ലക്ഷ്യമിട്ട് നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വാൻ ഇന്ന് പരിചിത കാഴ്ചയാണ്. അതിൽ ആയുധമേന്തിയ സുരക്ഷാ ജീവനക്കാരും സഹായികളും ഉണ്ടാകാറുമുണ്ട്. എന്നാൽ, ഉപ്പളയിൽ നടന്ന കവർച്ച ഞെട്ടലിനിടയിലും സിനിമാക്കഥ പോലെയാണ് നാട് കേട്ടത്. അത് ഒരുപാട് സംശയങ്ങളും ഉയർത്തുന്നുണ്ട്. നിരത്തിൽ വാഹനങ്ങളൊഴിയാത്ത, സദാസമയവും തിരക്കുള്ള ചെറുനഗരത്തിലാണ് ബുധനാഴ്ച...

ഉപ്പളയിൽ രാത്രി കാലങ്ങളിൽ പോലീസ് നിർബ്ബന്ധിച്ച് കടയടപ്പിക്കുന്നതിനെതിരെ കളക്ടർക്ക് നിവേദനം നൽകി ഗോൾഡൻ റഹ്മാൻ

ഉപ്പള ടൗണിൽ രാത്രികാലങ്ങളിൽ പോലീസ് നിർബ്ബന്ധിച്ച് കടയടപ്പിക്കുന്നതിരെ പരിഹാരം തേടി ജില്ലാ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ നിവേദനം നൽകി. കടുത്ത വേനൽ ചൂട് കാരണവും പകൽ സമയങ്ങളിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ കൊണ്ടും റോഡുകളിലുള്ള ട്രാഫിക് ബ്ലോക്കുകൾ കാരണം ജനങ്ങളും പ്രത്യേകിച്ച് വിശ്വാസികളും പകൽ സമയങ്ങളിൽ ടൗണിലേക്ക് വരുന്നത് കുറവാണ്....

ഉപ്പളയിലെ എടിഎം വാനില്‍ നിന്നും 50 ലക്ഷം കവര്‍ന്ന സംഭവം; ബാഗുമായി കടന്നുപോകുന്ന ഒരാളുടെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: പട്ടാപ്പകല്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനില്‍ നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന. സംഭവത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ്, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സംഘം കള്ളനെ കണ്ടെത്താന്‍ ഉപ്പള ടൗണ്‍ അരിച്ചുപെറുക്കുകയാണ്. ടൗണിലെ കടകളിലെ...

ഉപ്പളയിൽ വൻ കവർച്ച; എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുവന്ന വാനിൻ്റെ ഗ്ലാസ് തകർത്ത് 50 ലക്ഷം കവർന്നു

കാസർകോട്: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന വാനിൻ്റെ ഗ്ലാസ് പൊളിച്ച് ഒരു ബോക്‌സ് നോട്ടുകെട്ട് കവർച്ച ചെയ്‌തു. 50 ലക്ഷം രൂപയടങ്ങിയ ഒരു ബോക്‌സാണ് കവർച്ച ചെയ്ത്‌ത്. ബുധനാഴ്‌ച്ച രണ്ട് മണിയോടെയണ് സംഭവം. ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനിൽ നോട്ട് നിറയ്ക്കുന്നതിനിടയിലാണ് കവർച്ച. ബാങ്ക് ജീവനക്കാർ നോട്ടു ബോക്‌സുകളുമായി എത്തിയ വാൻ എടിഎമ്മിന്റെ മുന്ന്ൽ...

കാസർകോട് പാലായിയിലെ ‌ഊരുവിലക്ക് ആരോപണം; 3 പരാതികളിൽ 9 പേർക്കെതിരെ കേസ്

കാസർകോ‍ട്: കാസർകോട് പാലായിയിലെ ഊരുവിലക്കിൽ, പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പരാതികളിലായി ഒൻപത് പേർക്കെതിരെ കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകൾ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും...

എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ചട്ടഞ്ചാൽ: എം.ഐ.സി കോളേജ് അലുംനി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ചെയർമാൻ അബ്ബാസ് ചെർക്കള ഉദ്ഘാടനം ചെയ്തു. എം.ഐ.സി കോളേജ് അക്കാദമിക്ക് ഹെഡ് ഫിറോസ് ഹുദവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. സുഹൈൽ ഹുദവി, ജുനൈദ് റഹ്മാൻ, റിഷാദ് ബി എം ട്രെഡിങ്, ഹസ്സൻ...

ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

കാസര്‍ഗോഡ്: കാസര്‍ഗോഡ് അമ്പലത്തുകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു. നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ...

പൈവളികെയിൽ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയ കോൺഗ്രസ് അംഗത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കാസർകോട്: പൈവളികെ പഞ്ചായത്ത് പ്രസിഡണ്ടായ സിപിഎം അംഗത്തിനെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് മെമ്പർ അവിനാശ് മച്ചാദോയെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു. പൈവളികെ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗവും 19 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ ഏക കോൺഗ്രസ് അംഗവുമാണ്...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img