Home Latest news ‘നമ്മൾ 80കളിൽ എങ്ങനെയായിരുന്നേനെ?’; സോഷ്യൽ മീഡിയയിൽ തരംഗമായി AI റെട്രോ ട്രെൻഡ്

‘നമ്മൾ 80കളിൽ എങ്ങനെയായിരുന്നേനെ?’; സോഷ്യൽ മീഡിയയിൽ തരംഗമായി AI റെട്രോ ട്രെൻഡ്

0
24

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഏതോ ഒരു ടൈം ട്രാവലിലൂടെ നേരെ എൺപതുകളിലെത്തിയ അനുഭൂതിയാണ്. ആളുകളുടെ ഫീഡുകളിൽ നിറയെ വിന്റേജ് ലുക്കിലുള്ള ’80s സ്റ്റൈൽ’ ചിത്രങ്ങളാണ്. നീട്ടി വളർത്തിയ മുടിയും കട്ടി ചെയിനും ഡെനിമും അണിഞ്ഞൊരു വിഭാഗം തിളങ്ങുമ്പോൾ, വയറിലേക്ക് കയറ്റി ടക്ക് ഇൻ ചെയ്ത ഷർട്ടും പാന്റും കൂളിങ് ഗ്ലാസും ധരിച്ച് മറ്റൊരു കൂട്ടരും ശ്രദ്ധ നേടുന്നു. ഇതിനുപുറമെ, പഴയകാല സിനിമകളിലെപ്പോലെ ആ പ്രൗഢിയുള്ള കപ്പിൾ ഫോട്ടോകൾ പങ്കുവെക്കുന്നവരും നിരവധിയാണ്.

ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ ട്രെൻഡുകളിൽ ഒന്നായി ഈ എൺപതുകളുടെ ഫാഷൻ ശൈലി മാറിക്കഴിഞ്ഞു. ഈ കൗതുകം സ്വന്തം ചിത്രങ്ങളിൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രോംപ്ടുകളും റെഡിയാണ്. നിങ്ങളുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്ത് “what would i have looked like in the 80s” എന്ന പ്രോംപ്ട് നൽകിയാൽ മതി, നിമിഷനേരം കൊണ്ട് എൺപതുകളിലെ ഗെറ്റപ്പിലുള്ള കിടിലൻ ഫോട്ടോ സ്വന്തമാക്കാം.

എൺപതുകളിലെ ഫാഷൻ അൽപ്പം അൺറിയലിസ്റ്റിക് ആണെന്ന് പുതുതലമുറ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, പോപ് മ്യൂസിക്കും ഫിറ്റ്നസ് ക്രേസും പവർ ഡ്രെസിംഗും അരങ്ങുവാണ ആ കാലഘട്ടം ഇന്നത്തെ ജെൻസിയെക്കാൾ സ്റ്റൈലിഷും മാസ്സുമായിരുന്നു എന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു. അപ്പൊ പിന്നെ വൈകാതെ തന്നെ ആ ടൈം ട്രാവൽ ടിക്കറ്റ് എടുത്തോളൂ, നേരെ പോകാം എൺപതുകളിലേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here