Friday, April 16, 2021

Kerala

നോമ്പെടുത്തിട്ടും 20 ഓവർ വിക്കറ്റ് കാത്തു, പിന്നെ 18 ഓവർ ബാറ്റിങ്ങും: റിസ്‌വാന് കയ്യടിച്ച് അസം

സെഞ്ചൂറിയൻ∙ റമസാൻ മാസത്തിലെ നോമ്പിന്റെ കാഠിന്യത്തിലും ദീർഘനേരം വിക്കറ്റ് കീപ്പറായി നിൽക്കുകയും പിന്നീട് ഓപ്പണറായി ഇറങ്ങി നീണ്ട ഇന്നിങ്സ് കളിക്കുകയും ചെയ്ത പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാനെ പുകഴ്ത്തി ക്യാപ്റ്റൻ ബാബർ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിലെ തകർപ്പൻ വിജയത്തിനു പിന്നാലെയാണ് റിസ്‌വാനെ അസം അഭിനന്ദിച്ചത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക...

പുക പരിശോധന ഇനി കര്‍ശനം: സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പിഴയും തടവും

തിരുവനന്തപുരം: സംസ്ഥാനത്തെ പുക പരിശോധനാകേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പുക പരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനും പോലീസിനും ഓണ്‍ലൈനില്‍ ലഭ്യമാണ്. സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംവിധാനം അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്....

ഇരട്ട ജനിതക വ്യതിയാന വൈറസ് സാന്നിധ്യം; കേരളത്തിന്റെ സാധ്യത തള്ളാതെ കേന്ദ്രം

തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയ വൃത്തമാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദല്‍ഹി ,മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും...

അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും

കോഴിക്കോട്/ കണ്ണൂർ: കെ എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി. കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വർണത്തിന്‍റെ ഉറവിടവും വിജിലൻസിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും. കണ്ണൂർ ചാലാടിലെ വീട്ടിൽ...

സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും ; ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പടരാന്‍ തെരഞ്ഞെടുപ്പ് കാരണമായിട്ടില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ലോക്ഡൗണിലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതുപോലെ തന്നെ...

ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം∙ ഇന്ധനവില വീണ്ടും കുറഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 75 പൈസയുമാണ്. കൊച്ചിയിൽ പെട്രോളിന് 90 രൂപ 56 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്.

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; കണ്ണൂരില്‍ യുവാവിന്‍റെ രണ്ട് കൈപ്പത്തിയും അറ്റു

  കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂര്‍ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്‍റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദ്യം തശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ നിജേഷിനെ മംഗലാപുരത്തെ...

സംസ്ഥാനത്ത് കൊവിഡ് തീവ്ര വ്യാപനം, ഇന്ന് 8778 പേർക്ക് രോഗം, 2642 പേർക്ക് രോഗമുക്തി, കാസര്‍കോട് 424 പേര്‍ക്ക്‌

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ തീവ്രവ്യാപനം. ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 8000 കടക്കുന്നത് നവംബർ 4 ന് ശേഷം ഇത് ആദ്യമാണ്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ്...

ഇനി ഇല്ല ‘ഫോ​ർ ര​ജി​സ്​​ട്രേ​ഷ​ൻ’; പുതിയ വാഹനങ്ങൾക്ക്​ ഷോറൂമിൽ നിന്നുത​ന്നെ നമ്പർ ​പ്ലേറ്റ്​

പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍ നടപ്പാകും. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ്...

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്​ മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ ഇന്നലെ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരും. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും...
- Advertisement -spot_img

Latest News

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക്...
- Advertisement -spot_img