Friday, March 29, 2024

Kerala

‘ഭാരത് മാതാ കീ ജയ് ‘മുദ്രാവാക്യമുണ്ടാക്കിയത് അസീമുല്ല ഖാൻ, ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് പിണറായി

ആർഎസ്എസിന്റെ അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ആശയങ്ങളാണ് ആർഎസ്എസിന്റേത്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർഎസ്എസ് മുമ്പ് പറഞ്ഞിട്ടുണ്ട്....

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം; നടപടി കടുപ്പിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്. വാഹന നിര്‍മാതാക്കള്‍ ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍.ടി. ഓഫീസില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്...

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയിലെത്തിച്ച രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറം: മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളികാവ് ഉദരപൊയിലില്‍ ഫാരിസിന്റെ മകളാണ് മരിച്ചത്. കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും...

ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: ബോള്‍ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും ബോള്‍ എടുക്കാനായിരുന്നില്ല. തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ...

സിദ്ധാർഥന്‍റെ മരണത്തിൽ ‘ജാമിദ ടീച്ചർ ടോക്സ്’ യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം, കെ ജാമിദക്കെതിരെ കേസെടുത്തു

വൈത്തിരി: കെ ജാമിദയ്ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. 'ജാമിദ ടീച്ചർ ടോക്സ്' എന്ന യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം...

വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എ സ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. ഇതോടെ, കേരളത്തിലെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി...

കല്യാണം കഴിഞ്ഞ് തനിക്കുള്ള ചെലവു പട്ടിക യുവതി നൽകിയത് കണ്ട് ഞെട്ടിയ യുവാവ് വിവാഹത്തിൽ നിന്ന് ഓടി രക്ഷപെട്ടു

തന്നെ വിവാഹം കഴിച്ചാൽ വഹിക്കേണ്ടി വരുന്ന ചെലവുകളുടെ കണക്ക് നിരത്തിയ യുവതിയുമായുള്ള വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യാ സ്വദേശിയായ വാങിനാണ് ചെലവുകളുടെ കണക്ക് കേട്ടതോടെ വിവാഹത്തിൽ നിന്നും പിന്മാറേണ്ടി വന്നത്. 35 കാരനായ വാങ് ഈ മാസം ആദ്യമാണ് യുവതിയെ പരിചയപ്പെടുന്നത്. യുവതിയോട് അടുത്ത് ഇടപഴകിയപ്പോൾ താൻ ആഗ്രഹിച്ച പോലൊരു...

ആശ്വാസം! 6 മാസമായി മുടങ്ങിയ ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു

കൊല്ലം: സംസ്ഥാനത്ത് ആറു മാസമായി മുടങ്ങിക്കിടന്ന ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മുഖേനെ ആര്‍സി ബുക്കുകളും ലൈസന്‍സുകളും വീടുകളിലെത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിന്‍റെ പ്രിൻറിംഗ് മാസങ്ങള്‍ക്ക് മുമ്പ് നിലച്ചത്. കരാർ കമ്പനിക്ക് ഒൻപത് കോടി...

ആടുജീവിതത്തിലെ യഥാര്‍ഥ നായകന്‍ നജീബിന്റെ മനസിന് കനലായി പേരക്കുട്ടിയുടെ വിയോഗം

ആലപ്പുഴ: തന്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള സിനിമ 'ആടുജീവിതം' അഭ്രപാളികളില്‍ എത്തുന്ന സന്തോഷനിമിഷത്തിന് കാത്തിരുന്ന നജീബിന്റെ മനസിന് കനലായി പേരക്കുട്ടിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. നജീബിന്റെ മകന്‍ ആറാട്ടുപുഴ തറയില്‍ സഫീറിന്റെയും മുബീനയുടെയും ഏക മകള്‍ സഫാ മറിയമാണ് (ഒന്നേകാല്‍) ശനിയാഴ്ച വൈകീട്ട് നാലരയോടെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവശിപ്പിച്ചത്. സഫീര്‍,...

‘തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകരുത്, കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കൈയിലാണ് ‘; ഹെൽമറ്റ് ധരിപ്പിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുട്ടികളുണ്ടെങ്കില്‍ അവരെയും ഹെല്‍മറ്റ് ധരിപ്പിക്കേണ്ടതാണെന്ന് ആവര്‍ത്തിച്ച് കേരളാ പൊലീസ്. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്ത കുട്ടിക്ക്, വാഹനമോടിക്കുന്ന ആളെക്കാള്‍ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ചുപോയ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുള്ളതാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അറിയിപ്പ്: ''നമ്മുടെ കുഞ്ഞുങ്ങളുടെ...
- Advertisement -spot_img

Latest News

മൂന്ന് ദിവസങ്ങൾ മാത്രം; മാർച്ച് 31 ന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത്...
- Advertisement -spot_img