Sunday, May 5, 2024

National

കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, 100% ഉറപ്പ്: യെഡിയൂരപ്പ

ബെംഗളൂരു: (www.mediavisionnews.in) സംസ്ഥാന സർക്കാർ കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നത് 100% ഉറപ്പാണെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. നിയമം സംസ്ഥാനത്തു നടപ്പിലാക്കുമെന്നു ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിൽ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്തതോടെ രാജ്യത്തുടനീളം ബാധകമായ നിയമമായി തീർന്നു. അതിനാൽ, കർണാടകയ്ക്കും ബാധകമാണെന്നു ബൊമ്മൈ...

സീതാറാം യെച്ചൂരി ഉൾപ്പെടെ ഇടതു നേതാക്കൾ ഡൽഹിയിൽ അറസ്റ്റിൽ; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: (www.mediavisionnews.in) ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം ചെങ്കോട്ടയിലേക്ക് പ്രതിഷേധം നടത്തിയ നൂറിലേറെ വിദ്യാര്‍ഥികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്ത്...

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് രാജ്യവ്യാപകമായി നിയന്ത്രണം; ചെങ്കോട്ടയിൽ വിദ്യാർത്ഥികളുടെ കൂട്ട അറസ്റ്റ്. നൂറിലധികം പേർ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തിയ ജാമിഅ മില്ലിയ സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയവരേയും അറസ്റ്റു ചെയ്തു. ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെങ്കോട്ട പരിസരത്തേക്ക്...

സമരം ശക്തമാക്കി ജാമിയ വിദ്യാര്‍ത്ഥികള്‍;നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ജനരോക്ഷം ആളിക്കത്തുമ്പോള്‍ വീണ്ടും പ്രതിഷേധമായി ജാമിയ വിദ്യാര്‍ത്ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് ജാമിയ സമര സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന്എല്ലാ ക്യാംപസിലെയും വിദ്യാര്‍ത്ഥികളുടെ പിന്തുണ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിന്റെ മറ്റൊരു പ്രത്യേകത സമരത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നാല് പേര്‍ മലയാളികളാണ്...

പൗ​ര​ത്വ​നി​യ​മം: പ​ത്മ​ശ്രീ പു​ര​സ്കാ​രം തി​രി​ച്ചു​ന​ല്‍​കി ഉ​ര്‍​ദു എ​ഴു​ത്തു​കാ​ര​ന്‍

ന്യൂദല്‍ഹി: (www.mediavisionnews.in)  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചു നല്‍കുമെന്ന് ഉറുദ്ദു സാഹിത്യകാരന്‍ മുജ്തബ ഹുസൈന്‍. ഉറുദ്ദു സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 2007ലാണ് മുജ്തബ ഹുസൈന് പത്മശ്രീ സമ്മാനിച്ചത്. നമ്മുടെ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 83-കാരനായ മുജ്തബ ഹുസൈന്‍ ഒരു ഡസനില്‍ അധികം...

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; കേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനുവരി പകുതിയോടെ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം. ഇന്ന് ഹരജിയില്‍ സുപ്രീം കോടതി വാദം കേട്ടില്ല. ഹരജികളിലുള്ള കേന്ദ്രത്തിന്റെ നിലപാട് അറിയണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളില്‍ 60 ഹരജികളിലും കേന്ദ്രസര്‍ക്കാരിന്റെ...

പൗരത്വനിയമം: അറുപതോളം ഹർജികൾ ഇന്ന് സുപ്രീംകോടതി കേൾക്കും

ന്യൂഡൽഹി: (www.mediavisionnews.in) രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുമ്പോൾ പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ...

എത്ര എതിർക്കാമോ അത്രയും എതിര്‍ത്തോളൂ; പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയമായി എതിർത്തോളൂ എന്നും അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാർഥികള്‍ക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും ഷാ വ്യക്തമാക്കി. പുതിയ നിയമത്തെ എത്രത്തോളം എതിർക്കാമോ അത്രയും എതിർക്കാം. എന്നാലും നിയമവുമായി...

ആരുടേയും പൗരത്വം എടുത്തകളയാനുള്ളതല്ല പൗരത്വ നിയമ ഭേദഗതിയെന്ന് നരേന്ദ്രമോദി

ജാർഖണ്ഡ് (www.mediavisionnews.in) : ആരുടേയും പൌരത്വം എടുത്തകളയാനുള്ളതല്ല പൗരത്വ ഭേദഗതി നിയമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭത്തിനായി മുസ്‍ലിംകളെ ഇളക്കി വിടുകയാണ്. പാകിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമോയെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്നും മോദി ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനപ്പരിശോധിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും മോദി വെല്ലുവിളിച്ചു. ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആണ്...

യു.പിയിലെ മൗവില്‍ സംഘര്‍ഷം: 15 വാഹനങ്ങള്‍ കത്തിച്ചു, പോലീസ് ആകാശത്തേക്ക് വെടിവെച്ചു

മൗ (ഉത്തര്‍പ്രദേശ്): (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൗവില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ 15 വാഹനങ്ങള്‍ക്ക് തീവച്ചു. ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. പോലീസ് വാഹനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് പ്രതിഷേധക്കാര്‍ തീവച്ചത്. പോലീസിനുനേരെ കല്ലേറുമുണ്ടായി. മൗവിലെ ദക്ഷിണ്‍ടോല പ്രദേശത്താണ് അക്രമ...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img