പൗ​ര​ത്വ​നി​യ​മം: പ​ത്മ​ശ്രീ പു​ര​സ്കാ​രം തി​രി​ച്ചു​ന​ല്‍​കി ഉ​ര്‍​ദു എ​ഴു​ത്തു​കാ​ര​ന്‍

0
156

ന്യൂദല്‍ഹി: (www.mediavisionnews.in)  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചു നല്‍കുമെന്ന് ഉറുദ്ദു സാഹിത്യകാരന്‍ മുജ്തബ ഹുസൈന്‍. ഉറുദ്ദു സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 2007ലാണ് മുജ്തബ ഹുസൈന് പത്മശ്രീ സമ്മാനിച്ചത്.

നമ്മുടെ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 83-കാരനായ മുജ്തബ ഹുസൈന്‍ ഒരു ഡസനില്‍ അധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകള്‍ ഹിന്ദി, ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here