എത്ര എതിർക്കാമോ അത്രയും എതിര്‍ത്തോളൂ; പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ

0
214

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയമായി എതിർത്തോളൂ എന്നും അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാർഥികള്‍ക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും ഷാ വ്യക്തമാക്കി.

പുതിയ നിയമത്തെ എത്രത്തോളം എതിർക്കാമോ അത്രയും എതിർക്കാം. എന്നാലും നിയമവുമായി സർക്കാർ മുന്നോട്ടു പോകും. എന്തുവന്നാലും അഭയാർഥികളുടെ സംരക്ഷണം മോദി സർക്കാർ ഉറപ്പാക്കും. അവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും ചെയ്യും– ഷാ പറഞ്ഞു.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരിനും ജാഫ്രാബാദിലും പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. സ്കൂള്‍ ബസ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്.

ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച പ്രതിഷേധം പെട്ടെന്ന് സംഘര്‍ഷത്തിലേയ്ക്ക് വഴി മാറുകയായിരുന്നു. പ്രതിഷേധക്കാര്‍ നിര്‍ബന്ധിപ്പിച്ച് കടകളടപ്പിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സ്കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പ്രതഷേധക്കാര്‍ തകര്‍ത്തത്. നഗരത്തിലെ പൊലീസ് ബൂത്തിനും പ്രതിഷേധക്കാര്‍ തീയിട്ടു.

സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു സീലംപൂരില്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചു. സമീപത്തെ ഏഴ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here