പൗരത്വനിയമം: അറുപതോളം ഹർജികൾ ഇന്ന് സുപ്രീംകോടതി കേൾക്കും

0
193

ന്യൂഡൽഹി: (www.mediavisionnews.in) രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുമ്പോൾ പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ നയിക്കുക. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേചെയ്യണമെന്നും വാദമുന്നയിക്കാനാണ് സാധ്യത. ഹർജികളിൽ വാദംകേൾക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ച ശേഷമാകും തുടർനടപടികൾ.

പ്രധാന ഹർജിക്കാർ

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, കേരള മുസ്‌ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ), ജയ്‌റാം രമേഷ് (കോൺഗ്രസ്), രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദൾ, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീൻ ഒവൈസി , തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാർ ഝാ (ആർ.ജെ.ഡി.), മഹുവ മോയിത്ര (തൃണമൂൽ കോൺഗ്രസ്), അസം സ്റ്റുഡന്റ്‌സ് യൂണിയൻ, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷൻ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്‌ലിം അഡ്വക്കറ്റ്‌സ് അസോസിയേഷൻ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here