കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, 100% ഉറപ്പ്: യെഡിയൂരപ്പ

0
147

ബെംഗളൂരു: (www.mediavisionnews.in) സംസ്ഥാന സർക്കാർ കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നത് 100% ഉറപ്പാണെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. നിയമം സംസ്ഥാനത്തു നടപ്പിലാക്കുമെന്നു ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിൽ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്തതോടെ രാജ്യത്തുടനീളം ബാധകമായ നിയമമായി തീർന്നു. അതിനാൽ, കർണാടകയ്ക്കും ബാധകമാണെന്നു ബൊമ്മൈ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകളുമായി കോൺഗ്രസും ബിജെപിയും. നിയമം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചാൽ കർണാടക കത്തുമെന്നാണ് യു.ടി.ഖാദർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കു മുന്നറിയിപ്പ് നൽകിയത്. യു.ടി.ഖാദറിന്റെ പാകിസ്ഥാൻ ബന്ധുക്കൾക്ക് ഒരു കാരണവശാലും ഇന്ത്യൻ പൗരത്വം നൽകില്ലെന്നു സി.ടി.രവി മറുപടി നൽകി. 2002ൽ ഗോധ്രയിൽ ട്രെയിനിനു തീവച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് ഓർക്കണമെന്നും രവി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here