Thursday, April 25, 2024

National

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍; സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളമെന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: (www.mediavisionnews.in) 2002-ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. ഗുജറാത്ത് നിയമസഭയില്‍ അല്‍പ്പസമയം മുന്‍പു സമര്‍പ്പിച്ച നാനാവതി-മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കലാപം ആസൂത്രണം ചെയ്തതല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ...

മുംബൈ ഡോംഗ്രി മാര്‍ക്കറ്റില്‍ നിന്ന് 21,000 രൂപയുടെ ഉള്ളി കാണാതായി; മോഷ്ടാക്കള്‍ പിടിയില്‍

മുംബൈ: (www.mediavisionnews.in) തമിഴ്‌നാട്ടില്‍ ഒരു കര്‍ഷകന്റെ പക്കല്‍ നിന്ന് 60 കിലോ ഉള്ളി മോഷണം പോയത് വലിയ വാര്‍ത്തയായിരുന്നു ഇപ്പോഴിതാ അതിന് പിന്നാലെ മുംബൈയില്‍ ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. 21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. മുംബൈയിലെ പ്രശസ്തമായ പച്ചക്കറിചന്തകളിലൊന്നായ ഡോംഗ്രി മാര്‍ക്കറ്റിലെ കടകളില്‍ നിന്ന്...

ദേശീയ പാത അതോറിറ്റി; ടോള്‍ പ്ലാസകളില്‍ നിന്നും പിരിച്ചെടുത്തത് 24396.19 കോടി

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയിലെ ടോള്‍ പ്ലാസകളിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം പിരിച്ചെടുത്തത് 24396.19 കോടി രൂപയാണ്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍ എച്ച് എ ഐ) പിരിച്ചെടുത്ത കണക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ലോക്‌സഭയില്‍ വ്യക്തമാക്കിയത്. രാജ്യത്തെ 570 ടോള്‍ പ്ലാസകളില്‍ നിന്നും ഇത്രയും തുക ലഭിച്ച സാഹചര്യത്തില്‍ എന്‍ എച്ച് എ ഐയുടെ ശരാശരി പ്രതിദിന...

പൗരത്വ ഭേദഗതി ബില്‍: അസമില്‍ 12 മണിക്കൂര്‍ ബന്ദ്, വ്യാപക അക്രമം

ഗുവാഹതി: (www.mediavisionnews.in) പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധ രാത്രിയോടെ ലോക്സഭ പാസാക്കിയതിന് പിന്നാലെ അസമില്‍ അക്രമങ്ങള്‍ വ്യാപകമായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംസ്ഥാനത്ത് ബന്ദ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ...

വധശിക്ഷകള്‍ ഉടന്‍ നടപ്പാക്കാന്‍ സാധ്യത; 10 തൂക്കുകയര്‍ തയ്യാറാക്കാന്‍ ബുക്സര്‍ ജയിലിന് നിര്‍ദേശം; ആദ്യം തൂക്കിലേറ്റുക നിര്‍ഭയ കേസ് പ്രതികളെയെന്ന് സൂചന

ദില്ലി: (www.mediavisionnews.in) വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന തൂക്കുകയര്‍ തയ്യാറാക്കാന്‍ ബിഹാറിലെ ബുക്സര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത 25 ദിവസത്തിനുള്ളില്‍ പത്തു തൂക്കുകയറുകള്‍ തയാറാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ബുക്സര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു. ഇതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ എവിടെനിന്നാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ...

അമിത്ഷായെ ഹിറ്റ്‌ലറോടുപമിച്ച് അസദുദ്ദീന്‍ ഉവൈസി എംപി

ന്യൂഡല്‍ഹി (www.mediavisionnews.in):  പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്ന് ഉവൈസി പറഞ്ഞു. ബില്‍ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും രാജ്യത്തെ രണ്ടായി വിഭജിക്കുന്നതാണെന്നും ഒരു തരത്തിലും ബില്ലിനെ അനുകൂലിക്കാനാവില്ലെന്നും ഉവൈസി വ്യക്തമാക്കി. ‘ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയാണ്....

പൊതു ചാര്‍ജിങ് പോയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യരുത്; മുന്നറിയിപ്പുമായി എസ്.ബി.ഐ

ന്യൂഡല്‍ഹി (www.mediavisionnews.in): പൊതു ഇടങ്ങളിലുള്ള ചാര്‍ജിങ് പോയന്റുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് എസ്ബിഐയുടെ മുന്നറിപ്പ്. ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയില്‍വെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ് പോയന്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്താല്‍ നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും ചോര്‍ന്നേക്കുമെന്നാണ് എസ്ബിഐ പറയുന്നത്. https://twitter.com/TheOfficialSBI/status/1203277437079040001 ഹാക്കര്‍മാര്‍ മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തുക. ജ്യൂസ് ജാക്കിങ് എന്നാണ് ഇത്തരത്തില്‍...

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചു; എതിര്‍ത്തത് 82 പേര്‍ മാത്രം; ശിവസേന വോട്ട് ചെയ്തത് അനുകൂലമായി

ന്യൂഡല്‍ഹി (www.mediavisionnews.in): പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ ദേശീയ പൗരത്വഭേദഗതി ബില്‍ അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂന പക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത്ഷാ വ്യക്തമാക്കി. ബില്‍ അവതരണത്തെ 293 പേര്‍ അനുകൂലിക്കുകയും 82 പേര്‍ എതിര്‍ക്കുകയും ചെയ്തു. ബില്ലവതരണത്തെ ശിവസേനയും ബിജെഡിയും ടിഡിപിയും അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീംലീഗും ഡിഎംകെയും എന്‍സിപിയും എതിര്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍,...

പൗരത്വ ഭേദഗതി ബില്‍ പാസായാല്‍ മുസ്ലിമാകും; ജയിലില്‍ പോകാനും തയ്യാറെന്ന് ഹര്‍ഷ് മന്ദര്‍

ന്യൂഡല്‍ഹി (www.mediavisionnews.in):കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവരിപ്പിക്കുമ്പോള്‍ ബില്ലിനെതിരെ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ രംഗത്ത്. ബില്‍ പാസായാല്‍ താന്‍ മുസ്ലിമാകുമെന്നും ജയിലില്‍ പോവാന്‍ തയ്യാറാണെന്നും ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് ഹര്‍ഷ് മന്ദര്‍ ബില്ലിനെതിരെ രംഗത്തു വന്നത്. സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി അന്‍സില്‍...

കര്‍ണാടകത്തില്‍ ബി.ജെ.പി തന്നെ; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഒറ്റ സീറ്റില്‍പ്പോലും ലീഡില്ലാതെ ജെ.ഡി.എസ്

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടക ഉപതെരഞ്ഞെടുപ്പിലൂടെ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പിച്ച് ബി.ജെ.പി 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ ബി.ജെ.പി ഏറെക്കുറേ വിജയം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആറു മണ്ഡലങ്ങളിലെ വിജയം മാത്രമാണു ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പിക്ക് ആവശ്യമായുള്ളത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസ് ഒറ്റ സീറ്റില്‍പ്പോലും ലീഡ് ചെയ്യുന്നില്ല. ഹോസ്‌കോട്ടെ മണ്ഡലത്തില്‍...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img