Local News

ഭക്ഷ്യവിഷബാധ: മംഗളൂരുവിൽ 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ

മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്‌സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ...

ജൂവലറിയിലെ കൊലപാതകം: പ്രതിയെ പിടിക്കാൻ ജനങ്ങളുടെ സഹായംതേടി മംഗളൂരു പോലീസ്

മംഗളൂരു : ജൂവലറി ജീവനക്കാരനെ കടയിൽ കയറി അജ്ഞാതൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടിക്കാൻ പൊതുജനത്തിന്റെ സഹായം തേടി മംഗളൂരു പോലീസ്. കൊലപാതകിയെന്ന്‌ സംശയിക്കുന്ന ആളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ മംഗളൂരു പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നും 3.45-നുമിടയിലാണ് കൊലപാതകം നടന്നത്. മംഗളൂരു ഹംപൻകട്ടയിലെ മംഗളൂരു ജൂവലറി ജീവനക്കാരൻ രാഘവേന്ദ്ര ആചാരി (50)യാണ് കൊല്ലപ്പെട്ടത്....

കാസർകോട് ജില്ലയിൽ പൊലീസിന്റെ ഓപ്പറേഷൻ ‘ആഗ്’ : ഒറ്റരാത്രിയിൽ 113 അറസ്റ്റ്

കാസർകോട്:  സാമൂഹിക വിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരേയുള്ള പൊലീസിന്റെ ഓപ്പറേഷൻ ‘ആഗി’(ആക്ഷൻ എഗെൻസ്റ്റ് ആന്റി സോഷ്യൽസ് ആൻഡ് ഗൂണ്ടാസ്)ൽ ഒറ്റരാത്രിയിൽ അറസ്റ്റിലായത് 113 പേർ. ഇതിൽ 4 പേർ പിടികിട്ടാപ്പുള്ളികളും 4 വാറന്റു പ്രതികളുമാണ്. ശനിയാഴ്ച സന്ധ്യ മുതൽ ഇന്നലെ പുലർച്ചെ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘങ്ങളായിതിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായതെന്ന്...

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാതെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കൈമ്പ ബി.സി. റോഡ് ബണ്ട്വാളിലെ മുഹമ്മദ് ഇബ്രാഹിം തൗഫിഖ് (23) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മഞ്ചേശ്വരം സ്റ്റേഷന്‍...

ഇൻഡോ-അറബ് കൾച്ചറൽ സൊസൈറ്റിയും ടൈം ആൻറ് ഫൈവും നടത്തുന്ന എക്സ്പോ കേരള 2023 പെർവാഡിൽ തുടക്കമായി

കുമ്പള: ഇൻഡോ-അറബ് കൾച്ചറൽ സൊസൈറ്റിയും ടൈം ആൻറ് ഫൈവും നടത്തുന്ന എക്സ്പോ കേരള 2023 പെർവാഡിൽ ശനിയാഴ്ച വൈകീട്ട് നാലിന് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അരുമമൃഗങ്ങൾ, പക്ഷികൾ, അലങ്കാര മത്സ്യ പ്രദർശനങ്ങൾ, ഒട്ടകം, കുതിര സവാരി എന്നിവയുണ്ടാകും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൻ്റെ മെഡിക്കൽ പ്രദർശനം, എം.വി.ആർ സ്നേക്ക് പാർക്ക് ഫോസിൽ...

മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തിന് എം.ഡി.എം.എ. എത്തിച്ചുനല്‍കിയ രണ്ട് പേരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മംഗളൂരു കുളൂര്‍ അഹമദ് മന്‍സിലിലെ മുഹമ്മദ് നൗഫല്‍ (33), കര്‍ണാടക തലപ്പാടി നാരലപാടി ആയിഷ...

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരിൽ...

ചട്ടഞ്ചാൽ ടാറ്റാ ആശുപത്രി സ്പെഷ്യാലിറ്റിയാക്കും

ചട്ടഞ്ചാൽ: ചട്ടഞ്ചാൽ ടാറ്റാ ആശുപത്രി സ്ഥലത്ത്‌ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കാൻ ബജറ്റിൽ പ്രഖ്യാപനമായി. ഇവിടെ ആശുപത്രി പ്രത്യേകം തുടങ്ങുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞിരുന്നു.നിലവിലെ നിർമിതി എത്രകാലം നിലനിൽക്കുമെന്നും അത്‌ ചെയ്യണമെന്നതും സംബന്ധിച്ച്‌ പരിശോധിക്കും. പുതുതായി ആരംഭിക്കേണ്ട സംവിധാനവും പഠിക്കും. ഇതിനായി സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്‌. അവർ ചട്ടഞ്ചാലെത്തി കെട്ടിടത്തിന്റെ നിർമിതി പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകും. നിലവിലെ...

പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സന്ദേശം; കുടുങ്ങിയത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

കാസർകോട്: പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എം ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലി വിവാദം. സി.പി.എം കാസർക്കോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ചത്. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണക്കായി കൊച്ചിയിലേക്ക് പൊകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം...

കാസർകോടിന്റെ കുതിപ്പിന് ബജറ്റില്‍ 91 പദ്ധതികൾ; എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ 17 കോടി

കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ 75 കോടി രൂപ. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹിക സുരക്ഷാ മിഷൻ വഴിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സമഗ്രപാക്കേജ്. ഇതിനു 17 കോടി രൂപ. അഞ്ച്‌ മണ്ഡലങ്ങളിലായി ചെറുതും വലുതുമായ 21 പ്രധാന പദ്ധതികൾക്ക്‌ തുക വകയിരുത്തി. 70 പദ്ധതികൾക്ക് ടോക്കൺ. കാസർകോടിന്റെ മുന്നേറ്റത്തിന് 250 കോടി രൂപയുടെ പദ്ധതികളാണ് വികസന...
- Advertisement -spot_img

Latest News

തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈകോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളുടെയും കിടാവുകളുടെയും അറവിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാറിന്റെ ഹരജിയിലാണ് സുപ്രീംകോടതി ഇടക്കാല...
- Advertisement -spot_img