കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ ചെയർ, ബലൂൺ പൊട്ടിക്കൽ, ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസ് ഫോറം അംഗങ്ങൾക്കുള്ള ഓണക്കോടി യുവ വ്യാപാരി അഷ്റഫ് സ്കൈലർ വിതരണം ചെയ്തു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു.
ഓണം സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും ഇത്തരം കൂട്ടായ്മകൾ സമൂഹത്തിലെ സൗഹൃദം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പള അധ്യക്ഷത വഹിച്ചു.
കുമ്പള പഞ്ചായത്ത് മുൻ പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് മുഖ്യാതിഥിയായി.
പ്രസ് ഫോറം സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പുരുഷോത്തം ഭട്ട്, അംഗങ്ങളായ അബ്ദുൽ ലത്തീഫ് ഉളുവാർ, റഷീദ് ബന്തിയോട്, കെ.എം. സത്താർ, ധനരാജ് ഉപ്പള, താഹിർ ഉപ്പള, സുബൈർ കുക്കാർ, സൈനുദ്ദീൻ അട്ക്ക, ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള എന്നിവർ സംസാരിച്ചു.

