മംഗളൂരുവില്‍ ജീവനക്കാരനെ കുത്തിക്കൊന്ന ശേഷം ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസ്; പ്രതിയുടെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടു

0
227

മംഗളൂരു: ജീവനക്കാരനെ കുത്തിക്കൊന്ന ശേഷം ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു. മംഗളൂരു ഹമ്പന്‍കട്ടയിലുള്ള ജ്വല്ലറിയില്‍ നടന്ന കൊലപാതക കേസില്‍ കൊലയാളിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ക്യാമറ ദൃശ്യം വെള്ളിയാഴ്ചയാണ് പൊലീസ് പുറത്തുവിട്ടത്. കൊലയാളിയെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. പൊലീസ് പുറത്തുവിട്ട ചിത്രം മറ്റൊരു മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ളതാണ്.

പ്രതി കറുത്ത ടീ ഷര്‍ട്ടും നീല ജീന്‍സ് പാന്റും കറുത്ത മുഖംമൂടിയും കണ്ണടയും ധരിച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാം. ഒരു കറുത്ത ബാഗുമുണ്ട്. ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 3.30 മണിയോടെ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാഘവേന്ദ്ര ആചാര്യയെയാണ് കണ്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here