തലപ്പാടി മുതൽ ചെങ്കള ദേശീയപാത വരെ 60 ഇടത്ത്‌ കയറാം, ഇറങ്ങാം

0
578
കാസർകോട്‌: തലപ്പാടി മുതൽ ചെങ്കള വരെ ദേശീയപാതയിലേക്ക്‌ വാഹനങ്ങൾക്ക്‌ സർവീസ്‌ റോഡിൽ നിന്ന്‌ ഇറങ്ങാനും കയറാനും 60 ഇടത്ത്‌ സൗകര്യമുണ്ടാകും (മെർജിങ്ങ്‌ പോയിന്റ്‌). ഇരുഭാഗത്തുമായി 30 വീതം മെർജിങ്‌ പോയിന്റുകളാണുണ്ടാകുക. പ്രധാന കേന്ദ്രങ്ങളിലാകുമിത്‌.

ഒരുവഴിയിലൂടെ തന്നെ കയറുകയും ഇറങ്ങുകയും ചെയ്യാം. മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കും പുറമേയുള്ള ഈ മെർജിങ്‌ പോയിന്റുകൾ യാത്രക്കാർക്ക്‌ സഹായകമാകും. ദീർഘദൂര യാത്രകാർക്ക്‌ പുറമേ ഹൃസ്വദൂര യാത്രകാർക്കും ഇതിലൂടെ കയറി ആറുവരി പാത ഉപയോഗിക്കാൻ കഴിയും. ലോക്കൽ ബസ്‌, ഓട്ടോ, ബൈക്ക്‌ എന്നിവയ്‌ക്കും ഇതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യാം.  ചെറിയ ലോക്കൽ വാഹനങ്ങൾക്ക്‌ ദേശീയപാതയിൽ കയറാൻ കഴിയില്ലെന്നും സർവീസ്‌ റോഡുകളിൽ തിരക്കേറുമെന്നും ആശങ്കയുണ്ടായിരുന്നു. ഇതിനാലാണ്‌ അടിപ്പാതകൾക്കായി എങ്ങും ആവശ്യമുയർന്നത്‌. പലയിടത്തും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്‌. അടിപ്പാതകൾക്കൊപ്പം മെർജിങ്ങ്‌ പോയിന്റുകൾ  വരുന്നതോടെ ഇത്തരം ആവശ്യങ്ങൾക്ക്‌ പരിഹാരമാകും.

19 അടിപ്പാത 19 അടിപ്പാതകളാണ്‌ തലപ്പാടി ചെങ്കള ഹൈവേക്കുള്ളത്‌. കുഞ്ചത്തൂർ, ഉദ്യാവാർ മാട, മഞ്ചേശ്വരം, പൊസോട്ട, ഹൊസങ്കടി, ഉപ്പള ഗേറ്റ്‌, നയബസാർ കൈക്കമ്പ, ബന്തിയോട്‌, ഷിറിയ കുന്നിൽ, ആരിക്കാടി, കുമ്പള, മൊഗ്രാൽ, മൊഗ്രാൽപുത്തൂർ, ചൗക്കി, വിദ്യാനഗർ (സീതാംഗോളി ജംഗ്‌ഷൻ), ബിസി റോഡ്‌, നായന്മാർമൂല, സന്തോഷ്‌ നഗർ, ചെങ്കള നായനാർ ആശുപത്രി എന്നിവിടങ്ങളിലാണിത്‌.

ബിസി റോഡ്‌,  മൊഗ്രാൽ,  ആരിക്കാടി അടിപ്പാതൾ പൂർത്തിയായി. നാലാംമൈൽ , ചൗക്കി , കുമ്പള , മഞ്ചേശ്വരം,  കുഞ്ചത്തൂർ, മാട, കൈക്കമ്പ നയബസാർ എന്നിവിടങ്ങളിൽ പണി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here