Local News

കുമ്പളയിലെ പെണ്‍വാണിഭ സംഘത്തിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍; നടത്തിപ്പുകാരനും സഹായിയും കടന്നുകളഞ്ഞത് കെട്ടിത്തൂക്കിയ കോണി വഴി

കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം നാല് മുറികളാണ് വാടകക്ക് എടുത്തിരുന്നത്. വ്യാഴാഴ്ച വൈകിട്ടാണ്...

ശരൺ പമ്പേൽ മഞ്ചേശ്വരത്ത് വർഗ്ഗീയം ചീറ്റിയാൽ എതിരിടും: മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെത്തുന്ന ആർഎസ്എസ് നേതാവ് ശരൺ പമ്പേൽ വർഗീയ പ്രസംഗം നടത്തി നാട്ടിലെ സാമാധാന അന്തരീക്ഷം തകർക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം പി ഖാലിദ് ബംബ്രാണയും ജനറൽ സെക്രട്ടറി ബിഎം മുസ്തഫയും പ്രസ്താവനയിൽ അറിയിച്ചു. ഇദ്ദേഹം പ്രസംഗിക്കുന്ന വേദിക്കരികിൽ പോലീസ് സാനിദ്ധ്യം ഉറപ്പ് വരുത്തണമെന്നും...

കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് 15 ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി കെട്ടിടത്തിലേക്ക് പാഞ്ഞു കയറിയത്. മുറികളിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളെ താക്കീത് ചെയ്ത്...

മംഗളൂരുവിലെ ജൂവലറി ജീവനക്കാരന്റെ കൊല; അന്വേഷണം കാസർകോട്ടേക്കും

കാസർകോട് : മംഗളൂരുവിലെ ജൂവലറി ജീവനക്കാരനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ കർണാടക പോലീസിന്റെ അന്വേഷണം കാസർകോട്ടും. പ്രതി കാസർകോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാൻസി കടയിലും പുതിയ ബസ് സ്റ്റാൻഡിലും ഇയാൾ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് പ്രതിക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്നിനാണ്...

കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം, പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കാസർകോട് : കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം...

കാലാവസ്ഥാ മാറ്റം: പനിച്ച് വിറച്ച് കാസറഗോഡ് ജില്ല

കാഞ്ഞങ്ങാട് ∙ ആദ്യം തൊണ്ട വേദന, പിന്നാലെ ശക്തമായ ചുമയും പനിയും. കാലാവസ്ഥാ മാറ്റം ജില്ലയിൽ പനി ബാധിതരുടെ എണ്ണം വീണ്ടും കൂട്ടുന്നു. ഈ മാസം മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 6313 ആണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം...

വീടു വിട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായത് കുടുംബാംഗങ്ങളെയും പൊലീസിനെയും മുൾമുനയിലാക്കി; ഒടുവിൽ സമീപത്തെ കെട്ടിടത്തിൽ കണ്ടെത്തി

ബേക്കൽ ∙ പിതാവ് വഴക്കു പറഞ്ഞതിൽ മനംനൊന്ത് വീടു വീട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായത് മണിക്കൂറുകളോളം കുടുംബാംഗങ്ങളെയും പൊലീസിനെയും മുൾമുനയിലാക്കി. ഒടുവിൽ 5 മണിക്കൂറിനു ശേഷം വീടിനു സമീപത്തെ പണി തീരാത്ത വീടിന്റെ ശുചിമുറിയിൽ ഉറങ്ങിയ നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. സ്കൂളിൽ വച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് വഴക്ക് പറഞ്ഞിരുന്നു....

മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15,16 തിയ്യതികളിൽ

കുമ്പള:മതഭൗതിക സമന്വയ വിദ്യഭ്യാസ ജീവകാരുണ്യ രംഗത്ത് ബഹുമുഖ പദ്ധതികളോടെ സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാതങ്ങളുടെ നേതൃത്വത്തിൽ ബന്തിയോടിനടുത്ത് മുട്ടത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മഖ്ദൂമിയ്യ എജുക്കേഷൻ സെന്ററിൻ്റെ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്തു വർഷത്തിനകം കോളേജ് ഓഫ് ശരീഅ,കോളേജ് ഓഫ് ദഅവ, തഹ്ഫീളുൽ ഖുർആൻ, ഖുർആൻ...

മുസ്‌ലിം ലീഗ് ജില്ലാ പ്രതിനിധി സമ്മേളനവും കൗൺസിലും വെള്ളിയാഴ്ച തുടങ്ങും

കാസർകോട് : മുസ്‌ലിം ലീഗ് അംഗത്വ പ്രചാരണത്തിന്റെ ഭാഗമായുള്ള ജില്ലാ പ്രതിനിധി സമ്മേളനവും അനുബന്ധ പരിപാടികളും 17 മുതൽ 22 വരെ നടത്താൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച പതാക ദിനത്തിൽ മുഴുവൻ വാർഡുകളിലും പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് നഗരസഭാ കോൺഫറൻസ് ഹാൾ പരിസരത്ത് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി പതാക ഉയർത്തും....

മംഗളൂരുവിൽ 2.6 കോടിയുടെ രത്‌നങ്ങളുമായി 2 പേർ പിടിയിൽ

മംഗളൂരു∙ ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 2.6 കോടിയുടെ രത്‌നങ്ങളുമായി 2 പേർ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഭട്കൽ സ്വദേശികളായ മുഹമ്മദ് അനാസ്(30)‌, അമ്മർ (28) എന്നിവരാണ് റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. വിമാനത്തിൽ കയറുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു അറസ്റ്റ്. ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പോകാനായി എത്തിയതായിരുന്നു ഇരുവരും. ആദ്യമായാണ് ഇത്രയും വലിയ ഡയമണ്ട് വേട്ട...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img