Latest news

അകില്‍ അഥവാ ഊദ് മരം വളര്‍ത്താം; ഒരു മരം തരുന്നത് ഒരുലക്ഷം രൂപയുടെ വരുമാനം

അത്തറിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടേണ്ട മരമാണ് ദൈവത്തിന്റെ മരമായി വിശേഷിപ്പിക്കപ്പെടുന്ന തെക്ക് കിഴക്കന്‍ ഏഷ്യക്കാരനായ അകില്‍ അഥവാ ഊദ്. 40 മീറ്ററോളം ഉയരത്തിലും 80 സെ.മീറ്ററോളം വിസ്തൃതിയിലും വളരുന്ന അകില്‍ മരം സാധാരണയായി കാടുകളിലാണ് വളരാറുള്ളത്. ഇന്ന് ഏകദേശം 20 ഇനത്തില്‍പ്പെട്ട ഊദ് മരങ്ങളില്‍ നിന്ന് സുഗന്ധതൈലമായ അഗര്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. ഒരു മരത്തില്‍ നിന്ന്...

മുട്ടം ബേരിക്ക കടൽത്തീരത്തേക്ക് റെയിൽവേ അണ്ടർ പാസ്സേജ് നിർമ്മിക്കുക: എംജെവി

മംഗൽപാടി: ആയിരക്കണക്കിന് കുടുംബങ്ങളും, മാത്‍സ്യത്തൊഴിലാളികളും താമസിക്കുന്ന മുട്ടം ഷിറിയ, ബേരിക്ക, കടൽത്തീര മേഘലയിലേക്കുള്ള റോഡിന് റയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി എംപി രാജ്‌മോഹൻ ഉണ്ണിത്താനും, കേന്ദ്ര റെയിൽവേ മന്ദ്രിക്കും അയച്ച ഇ മെയിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു. ബേരിക്ക, ഷിറിയ, മുട്ടം പ്രദേശത്തെ ഒട്ടനവധി കുടുംബങ്ങൾ താമസിക്കുന്ന ഈ തീരപ്രദേശ...

പത്ത് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ലോഡിംഗ് തൊഴിലാളിയുടെ പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള (www.mediavisionnews.in): പത്ത് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ലോഡിംഗ് തൊഴിലാളിയുടെ പതിനായിരം രൂപ കവര്‍ന്ന കേസിലെ രണ്ടാം പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ ആസിഫ്(28) ആണ് അറസ്റ്റിലായത്. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഗണേശിന്റെ പണമാണ് കവര്‍ന്നത്. കഴിഞ്ഞ മാര്‍ച്ച് 10 ന് പുലര്‍ച്ചെ ആറ്മണിയോടെ കുമ്പള-ബദിയടുക്ക റോഡില്‍...

പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി

കൊച്ചി: രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോള്‍ 25 പൈസയാണ് വില കൂടിയത്. ഡീസല്‍ 26 പൈസയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്. ഡീസല്‍ വില 79.24 രൂപയായി. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ്...

സിറാജിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സിന് പുറത്തായി. നാലാം ദിനത്തില്‍ ഒരു സെഷനും അഞ്ചാം ദിനവും മുന്നിലുള്ളതിനാല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഓസീസ് സ്‌കോര്‍ 300 കടത്താതെ നിയന്ത്രിച്ചത്. കരിയറിൽ ആദ്യമായാണ് മുഹമ്മദ് സിറാജ്...

‌ഐ.പി.എല്‍ 2021; താരലേലവും, ഓരോ ടീമുകളുടെയും കീശയിലുള്ള പണവും

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 11 ന് നടക്കാനിരിക്കെയാണ്. പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐ.പി.എല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്. മിനി താരലേലത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമിന്റെയും...

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 ന് മുമ്പ് ?; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 ന് മുമ്പായി നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം തേടിയതായാണ് ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഈ ആഴ്ച കേരളത്തിലെത്തും. ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രണ്ടു ഘട്ടമായി...

ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിക്കും, മുഖ്യമന്ത്രി ആരെന്ന തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം; പ്രചാരണം നയിക്കാൻ എ കെ ആന്റണി കേരളത്തിലേക്ക്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്റിന്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തില്‍ തങ്ങിക്കൊണ്ട് പ്രചാരണങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അദ്ദേഹം കേരളത്തില്‍ സജീവമാകും. നിയമസഭ...

21 വര്‍ഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനം, ഒടുവിൽ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് ഡിവൈഎഫ്‌ഐയില്‍

ഇരുപത്തിയൊന്ന് വർഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന് ഒടുവിൽ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗര്‍ പ്രസിഡന്റും ആര്‍എസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്ന വിഷ്ണു വല്ലമാണ് ഇടത് യുവജന സംഘടനയില്‍ ചേര്‍ന്നത്. വിഷ്ണു യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ചുമതല വഹിച്ചിരുന്നു. വിഷ്ണുവിനെ സിപിഐഎം ഓഫീസില്‍ നേതാക്കള്‍ ചുവന്നമാലയിട്ട്...

അയോദ്ധ്യയിലെ പള്ളി നിർമാണം; റിപബ്ലിക്ക് ദിനത്തിൽ ദേശീയ പതാക ഉയർത്തി തുടക്കം, വൃക്ഷ തൈകൾ നടും

ലക്‌നൗ: അയോദ്ധ്യയിലെ പള്ളി നിർമാണം ജനുവരി 26 ന് ഔദ്യോഗികമായി ആരംഭിക്കും. രാമജന്മഭൂമി കോപ്ലക്സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി സ്ഥാപിക്കുന്നത്. 2019 നവംബറിലെ സുപ്രീം കോടതി നിർദേശ പ്രകാരം സുന്നി വഖഫ് ബോർഡിനു കൈമാറിയ അഞ്ച് ഏക്കർ ഭൂമിയിലാണ് നിർമാണം. പള്ളി നിർമാണത്തിന് തുടക്കം കുറിക്കുന്നതിനായി ജനുവരി 26 ന് ചടങ്ങ്...
- Advertisement -spot_img

Latest News

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...
- Advertisement -spot_img