സിറാജിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം

0
183

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സിന് പുറത്തായി. നാലാം ദിനത്തില്‍ ഒരു സെഷനും അഞ്ചാം ദിനവും മുന്നിലുള്ളതിനാല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്.

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഓസീസ് സ്‌കോര്‍ 300 കടത്താതെ നിയന്ത്രിച്ചത്. കരിയറിൽ ആദ്യമായാണ് മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്നത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് മുഹ​മ്മദ് സിറാജ് കന്നി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. നാല് വിക്കറ്റുകളുമായി ശാര്‍ദുല്‍ ഠാക്കൂര്‍ പിന്തുണ നല്‍കി. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടന്‍ സുന്ദറിനാണ്.

വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാര്‍ക്കസ് ഹാരിസ് – ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് ചേര്‍ത്തു. 38 റണ്‍സെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ 48 റണ്‍സെടുത്ത വാര്‍ണറെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ആദ്യ ഇന്നിങ്‌സിലെ താരം മാര്‍നസ് ലബുഷെയ്‌ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് 74 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റണ്‍സെടുത്ത് പുറത്തായി. കാമറൂണ്‍ ഗ്രീനാണ് (37) പുറത്തായ മറ്റൊരു താരം. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയിന്‍ ഷാര്‍ദുല്‍ താക്കൂറിന് വിക്കറ്റ് സമ്മാനിച്ചു. മാത്യു വെയ്ഡ് സംപൂജ്യനായി മടങ്ങി. എട്ടാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു.

എട്ടാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. 55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് രണ്ടാം ഇന്നിങ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറര്‍. 48 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 38 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസ്, 37 റണ്‍സെടുത്ത കാമറോണ്‍ ഗ്രീന്‍, 25 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന്‍, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്ന്‍ എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. മാത്യു വെയ്ഡ് സംപൂജ്യനായി മടങ്ങി. നിലവില്‍ രണ്ട് റണ്ണുമായി പാറ്റ് കമ്മിന്‍സും ഒരു റണ്ണുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ടും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ 33 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ് അവര്‍ നാലാം ദിനം തുടങ്ങിയത്.

നേരത്തെ, ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 336 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ താക്കൂറും തങ്ങളുടെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയാണ് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയപ്പോള്‍ താക്കൂര്‍ 115 പന്തില്‍ നിന്ന് 67 റണ്‍സ് നേടി പിന്തുണകൊടുത്തു. ഇരുവരും മടങ്ങിയതോടെ വാലറ്റത്തെ ആസ്‌ട്രേലിയ എളുപ്പം മടക്കി രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ചു.

രണ്ടിന് 62 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായില്ല. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, റിഷബ് പന്ത് എന്നിവര്‍ എളുപ്പത്തില്‍ മടങ്ങി. പ്രതിരോധത്തിലൂന്നി ബാറ്റിങ് തുടര്‍ന്ന പുജാരയെ ഹേസില്‍വുഡ് വിക്കറ്റ് കീപ്പറുകളുടെ കൈകളിലെത്തിക്കുകയായിരുന്നു. 94 പന്തില്‍ നിന്ന് 25 റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന രഹാനയെ സ്റ്റാര്‍ക്കും പുറത്താക്കിയതോടെ ഇന്ത്യ പരുങ്ങലിലായി. 37 റണ്‍സാണ് രഹാനെ നേടിയത്. ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ മായങ്ക് അഗര്‍വാളിനെയും ഹേസില്‍വുഡ് പറഞ്ഞയച്ചു. 38 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. ലഞ്ചിന് ശേഷമുള്ള രണ്ടാമത്തെ പന്തിലായിരുന്നു വിക്കറ്റ്.

പിന്നീട് എത്തുന്നവരും എളുപ്പത്തില്‍ പവലിയനിലേക്ക് മടങ്ങും എന്ന തോന്നിച്ച ഘട്ടത്തിലായിരുന്നു സുന്ദറിന്റെയും താക്കൂറിന്റെയും രക്ഷാപ്രവര്‍ത്തനം. ഒരു ഘട്ടത്തില്‍ ഇന്ത്യ ലീഡ് എടുക്കുമെന്ന് തോന്നിച്ചെങ്കിലും താക്കൂറിനെ കമ്മിന്‍സ് ബൗള്‍ഡ് ആക്കിയതോടെ ഇന്ത്യ വീണു. പിന്നാലെ വാലറ്റവും മടങ്ങിയതോടെ ആസ്‌ട്രേലിയക്ക് 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ആസ്‌ട്രേലിയക്ക് വേണ്ടി ഹേസില്‍വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്ക്, കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here