‌ഐ.പി.എല്‍ 2021; താരലേലവും, ഓരോ ടീമുകളുടെയും കീശയിലുള്ള പണവും

0
192

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 11 ന് നടക്കാനിരിക്കെയാണ്. പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐ.പി.എല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്.

മിനി താരലേലത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമിന്റെയും കൈയില്‍ ബാക്കിയുള്ള പണം എത്രയെന്ന് നോക്കാം…

IPL 2020: Royal Challengers Bangalore vs Kings XI Punjab - KXIP Predicted XI

കിംഗ്സ് ഇലവന്‍ പഞ്ചാബ്- നിലവിലെ കണക്കില്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം മിച്ചമുള്ള ടീം കിങ്സ് ഇലവന്‍ പഞ്ചാബാണ്. 16.5 കോടി രൂപയാണ് പഞ്ചാബിന് ബാക്കിയുള്ളത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ മാക്സ് വെല്ലിനെ ഒഴിവാക്കിയേക്കും. മികച്ച ബോളര്‍മാരെ ടീമിലെത്തിക്കാന്‍ സാധ്യത.

IPL 2020: After the auction, a look at strengths and weaknesses of Rajasthan Royals squadരാജസ്ഥാന്‍ റോയല്‍സ്- നിലവില്‍ 14.75 കോടി ബാക്കിയുണ്ട്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയേക്കും. മികച്ച പേസര്‍മാരെ ടീമിലെത്തിക്കാന്‍ സാധ്യത.

IPL 2020 schedule: Complete list of matches for Sunrisers Hyderabad

സണ്‍റൈസേഴ്സ് ഹൈദരാബാദ്- നിലവില്‍ 10.1 കോടി രൂപയാണ് ടീമിന് ബാക്കിയുണ്ട്. മികച്ച വിദേശ പേസര്‍മാരെ ടീമിന് ആവശ്യമാണ്.

IPL 2020 DC Full Squad: Delhi Capitals Complete Player List
ഡല്‍ഹി ക്യാപിറ്റല്‍സ്- ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയുടെ കൈയില്‍ 9 കോടി രൂപ ബാക്കിയുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരെയാണ് ടീമിന് ആവിശ്യം.

Dream11 IPL 2020, Match 42: KKR vs DC - Match Reportകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- നിലവില്‍ കെ.കെ.ആറിന് 8.5 കോടി രൂപയാണ് ബാക്കിയുള്ളത്. ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ സാധ്യത. മികച്ച പേസര്‍മാരെ ആവശ്യം.

IPL 2020, SRH vs RCB: Anushka Sharma Cheers For Royal Challengers Bangalore's Winning Start | Cricket Newsറോയല്‍ ചലഞ്ചേഴ്സ് ബംഗളൂര്‍- 6.4 കോടി രൂപയാണ് ആര്‍.സി.ബിയ്ക്ക് അവശേഷിക്കുന്നത്. ലേലത്തില്‍ പേസ് ബോളര്‍മാരെയാവും ആര്‍സിബി കൂടുതല്‍ ലക്ഷ്യമിടുക. ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത.

Dream11 IPL 2020, Match 13: KXIP-MI - Match Report

മുംബൈ ഇന്ത്യന്‍സ്- രോഹിത്ത് നായകനായ ടീമിന് ബാക്കിയുള്ളത് 1.95 കോട്ി രൂപ. ക്രിസ് ലിന്നിനെ ഒഴിവാക്കിയേക്കും. സീനിയര്‍ സ്പിന്നര്‍മാരെ ടീമിന് അത്യാവശ്യം.

IPL 2020: Chennai Super Kings bowlers up against explosive Delhi Capitals batting | Cricket News - Times of India
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 15 ലക്ഷം രൂപ മാത്രമാണ് സി.എസ്.കെയുടെ കൈയില്‍ അവശേഷിക്കുന്നത്. സുരേഷ് റെയ്നയെ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. മികച്ച ബാറ്റ്സ്മാന്‍മാരെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here