മുട്ടം ബേരിക്ക കടൽത്തീരത്തേക്ക് റെയിൽവേ അണ്ടർ പാസ്സേജ് നിർമ്മിക്കുക: എംജെവി

0
188

മംഗൽപാടി: ആയിരക്കണക്കിന് കുടുംബങ്ങളും, മാത്‍സ്യത്തൊഴിലാളികളും താമസിക്കുന്ന മുട്ടം ഷിറിയ, ബേരിക്ക, കടൽത്തീര മേഘലയിലേക്കുള്ള റോഡിന് റയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി എംപി രാജ്‌മോഹൻ ഉണ്ണിത്താനും, കേന്ദ്ര റെയിൽവേ മന്ദ്രിക്കും അയച്ച ഇ മെയിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ബേരിക്ക, ഷിറിയ, മുട്ടം പ്രദേശത്തെ ഒട്ടനവധി കുടുംബങ്ങൾ താമസിക്കുന്ന ഈ തീരപ്രദേശ മേഖലയിലുള്ള രോഗികൾക്കും, സ്കൂൾ വിദ്യാർതികൾക്കും നാഷണൽ ഹൈവേയിൽ എത്തപ്പെടണമെങ്കിൽ നിലവിൽ മുട്ടം ഗേറ്റ് ൽ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്, ഇത് മൂലം രോഗികളും, ഗർഭിണികൾ, വിദ്യാർത്ഥികൾ ഒരുപാട് ദുരിതമനുഭവിക്കുന്നുണ്ട്, അടുത്തിടെ ബേരിക്ക ബീച് കളിലേക്കു സായാഹ്നമാസ്വതിക്കാൻ വരുന്ന ജനങ്ങളുടെ വാഹനത്തിരക്കും കൂടിയാകുമ്പോൾ മുട്ടം ഭാഗത്തു വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്, ഇത് മൂലം ഈ പ്രദേശത്തെ ജനങ്ങൾ മണിക്കൂറുകളോളം മുട്ടം റെയിൽവേ ഗേറ്റിൽ കാത്ത്കിടക്കേണ്ട അവസ്ഥയാണ്, മുട്ടം ഗേറ്റ് ന്നു അര കിലോമീറ്റർ തെക്കോട്ടു മാറിയുള്ള താഴ്ന്ന പ്രദേശത്തെ നിലവിലെ ഓവുചാൽ കുറച്ചു വീതി കൂട്ടി നല്ലൊരു അണ്ടർ പാസ്സായി മാറ്റാവുന്നതാണ്, എന്നും നിവേദനത്തിൽ സൂചിപ്പിച്ചു

അത് പോലെ പ്രസ്‌തുത റോഡിന്റെ വീതി കൂട്ടി തെരുവ് വിളക്കുകൾ സജ്ജമാക്കാൻ പഞ്ചായത്തും മുന്നോട്ട് വരേണ്ടത് അനിവാര്യമാണെന്ന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here