ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിക്കും, മുഖ്യമന്ത്രി ആരെന്ന തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം; പ്രചാരണം നയിക്കാൻ എ കെ ആന്റണി കേരളത്തിലേക്ക്

0
471

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്റിന്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്നും ഹൈക്കമാന്റ് വ്യക്തമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തില്‍ തങ്ങിക്കൊണ്ട് പ്രചാരണങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അദ്ദേഹം കേരളത്തില്‍ സജീവമാകും.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡുമായുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ നിര്‍ണ്ണായക ചര്‍ച്ചയിലാണ് നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുന്‍പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകനാണ് സാധ്യത.

അതേസമയം തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതും ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലും തീരുമാനമുണ്ടാകുമെന്നാണ് വിവരങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ അത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃ നിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here