ബെംഗളൂരു: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ദില്ലി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കര് മഗദും എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിപരമായ ബന്ധങ്ങളിലെ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കൂടി. ഗാർഹിക സിലിണ്ടറിന് അമ്പത് രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. ജൂലായ്‌ക്ക് ശേഷം ആദ്യമായാണ് വില കൂടുന്നത്. വാണിജ്യ സിലിണ്ടറിന് 62 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. 1293 രൂപയാണ് പുതിയ വില.
കണ്ണൂര്‍ ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മരിച്ചത് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ്. 45 വയസായിരുന്നു.
സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കർഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തിൽ വന്യമൃഗങ്ങളെ തുരത്താൻ പോയതായിരുന്നു. ശബ്ദം കേട്ട്...
കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവര്‍ധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,813.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...
തിരുവനന്തപുരം: നിലവിലെ പെര്‍മിറ്റ് വ്യവസ്ഥകള്‍ ഒഴിവാക്കി വന്‍കിട സ്വകാര്യബസ് ഉടമകള്‍ക്ക് നിരത്തുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുള്ള കരടുനിയമവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാൻ അനുമതിനൽകി ഉത്തരവിറക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണ് പുതിയ നീക്കവും നടക്കുന്നത്. കേന്ദ്രനിയമത്തിന് അനുസൃതമായി...
മംഗളൂരു: (www.mediavisionnews.in) കർണാടകയുടെ വിവിധ മേഖലകളിലേക്ക് വിൽപ്പനയ്ക്കായി 1.25 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ.
പൈവളിഗെയിലെ മുഹമ്മദ് അർഷാദ് (26), ഉപ്പള മംഗൽപാടിയിലെ റിയാസ് (27), ദക്ഷിണ കന്നഡ പുത്തൂർ കബകയിലെ അബ്ദുൾഖാദർ ജാബിർ (23), ബണ്ണൂരിലെ അബ്ദുൾനസീർ (37) എന്നിവരെയാണ് പുത്തൂർ ടൗൺ പൊലീസ് അറസ്റ്റു...
തിരുവനന്തപുരം: കോവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് ഇന്ന് ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളിലേ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാൽ വോട്ടെടുപ്പാണ് തുടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്.
സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ട്...
ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ഷഹീന്‍ബാഗ് സമര നായിക ബില്‍കിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന – ദല്‍ഹി അതിര്‍ത്തിയായ സിംഗുവിലെത്തിയ ബില്‍കിസിനെ പൊലീസ് തടയുകയായിരുന്നു.
‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കര്‍ഷക സമരത്ത പിന്തുണയ്ക്കാന്‍ അവിടെയെത്തും. അവര്‍ക്കായി ശബ്ദമുയര്‍ത്തും. കേന്ദ്രം നമ്മുടെ ശബ്ദം കേട്ടേ മതിയാകു’, പ്രതിഷേധത്തില്‍ ചേരുന്നതിന് മുമ്പ് ബില്‍കിസ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ...
കാസര്‍കോട്: പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 127 ബൂത്തുകള്‍ പ്രശ്‌നബാധിതങ്ങളാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു.സങ്കീര്‍ണ്ണവും വളരെയേറെ സംഘര്‍ഷ ഭരിതവുമായ ഈ ബൂത്തുകളില്‍ ഏര്‍പ്പെടുത്തേണ്ട മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിനു ജില്ലാ കളക്‌ടര്‍, ജില്ലാ പൊലീസ് മേധാവി,. തിരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്‌ടര്‍, സബ് കളക്‌ടര്‍, ആര്‍ ഡി ഒ എന്നിവര്‍ അവ നേരിട്ടു വിലയിരുത്തുന്നു. ഇതിനു വേണ്ടി സംഘം ഈ ബൂത്തുകളില്‍...
കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാർച്ച് 27 ന് തിരുവനന്തപുരത്ത് തിരശീല ഉയരും.
പാളയം സെനറ്റ് ഹാളിൽ...