കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ആശുപത്രി ജീവനക്കാരന്‍ മരിച്ചു; 46കാരന്റെ മരണം കൊവിഡ് വാക്‌സിന്‍ മൂലമല്ലെന്ന് അധികൃതരും

0
174

മൊറാദാബാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. 46കാരനായ മഹിപാല്‍ സിംഗ് ആണ് വാക്‌സിന്‍ സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്. അതേ,മയം, ഇയാളുടെ മരണം കൊവിഡ് വാക്‌സിന്‍ മൂലമല്ലെന്നാണ് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.

വാര്‍ഡ് ബോയ് ആയിരുന്ന മഹിപാല്‍ മരണപ്പെടുന്നതിനു മുന്‍പ് നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവിച്ചിരുന്നു എന്ന് വീട്ടുകാരും പറയുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ആരോഗ്യകരമായി മെച്ചപ്പെട്ട അവസ്ഥയില്‍ ആയിരുന്നില്ലെന്നും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷനു മുന്‍പ് തന്നെ പിതാവിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്ന് മകന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ അസുഖം വഷളായി. ഉച്ചക്ക് 1.30ഓടെയാണ് പിതാവ് വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് മടങ്ങിയത്. താന്‍ അദ്ദേഹത്തെ വീട്ടിലെത്തിച്ചു. അദ്ദേഹത്തിനു ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ചുമയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ന്യുമോണിയ അതിന്റെ ഭാഗമായുള്ള ചുമയും മറ്റുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, വാക്‌സിന്‍ എടുത്തതോടെ അത് വഷളായെന്നും മഹിപാലിന്റെ മകന്‍ വിശാല്‍ പറഞ്ഞു.

‘ശനിയാഴ്ച ഉച്ചയോടെയാണ് അയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഞായറാഴ്ച ശ്വാസം മുട്ടലും നെഞ്ച് വേദനയും അനുഭവപ്പെട്ടു. മരണകാരണം അന്വേഷിക്കുന്നുണ്ട്. ശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്യും. വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് മരിച്ചതെന്നു കരുതുന്നില്ല. ശനിയാഴ്ച അദ്ദേഹത്തിനു നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അപ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല.”- മൊറാദാബാദ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ എംസി ഗാര്‍ഗ് പ്രതികരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here