ക്ലാസ്‌മേറ്റ്‌സിന് 14 വര്‍ഷങ്ങള്‍; ഒരു മാറ്റവുമില്ലാതെ റസിയ- ചിത്രങ്ങള്‍ വൈറല്‍

0
165

മലയാളത്തില്‍ ഇതുവരെയിറങ്ങിയ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യമാധവന്‍, നരേന്‍, ജയസൂര്യ തുടങ്ങി ഒരുപിടി താരങ്ങളാണ് അണിനിരന്നത്. അതില്‍ മറക്കാത്ത കഥാപാത്രമായിരുന്നു നടി രാധിക അവതരിപ്പിച്ച റസിയ.

ക്ലാസ്‌മേറ്റ്‌സിന് 14 വര്‍ഷങ്ങള്‍; ഒരു മാറ്റവുമില്ലാതെ റസിയ- ചിത്രങ്ങള്‍ വൈറല്‍

റസിയ എന്ന കഥാപാത്രത്തെ ഒരിക്കല്‍ക്കൂടി ഫോട്ടോഷൂട്ടിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ് രാധിക. കറുത്ത പര്‍ദയണിഞ്ഞു പുസ്തകവും കൈയിലേന്തി നില്‍ക്കുന്ന രാധികയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഫോട്ടോഗ്രാഫര്‍.

ക്ലാസ്‌മേറ്റ്‌സിന് 14 വര്‍ഷങ്ങള്‍; ഒരു മാറ്റവുമില്ലാതെ റസിയ- ചിത്രങ്ങള്‍ വൈറല്‍

ഒന്നര ദശാബ്ദം കഴിഞ്ഞെങ്കിലും രാധികയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ക്ലാസ്‌മേറ്റ്‌സ് ആണോ എന്നാണ് ചിലര്‍ ചോദിച്ചത്.

ക്ലാസ്‌മേറ്റ്‌സിന് 14 വര്‍ഷങ്ങള്‍; ഒരു മാറ്റവുമില്ലാതെ റസിയ- ചിത്രങ്ങള്‍ വൈറല്‍

ക്ലാസ്‌മേറ്റ്‌സ് രണ്ടു പോലെയുണ്ട് എന്ന് ചിലര്‍ പ്രതികരിച്ചു. കുറച്ചു പ്രായമായെന്നു പറഞ്ഞവരുമുണ്ട്. എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ എന്ന് കമന്റ് ചെയ്തവരും ഏറെ.

ക്ലാസ്‌മേറ്റ്‌സിന് 14 വര്‍ഷങ്ങള്‍; ഒരു മാറ്റവുമില്ലാതെ റസിയ- ചിത്രങ്ങള്‍ വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here