‘ബോള്‍ തട്ടി മുറിഞ്ഞു തൂങ്ങിയ വിരല്‍ തുന്നിച്ചേര്‍ത്തു’; പരിക്കേറ്റ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ)

0
259

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം. കാന്‍ഡര്‍ബെറി കിംഗ്‌സിനെതിരായ മത്സരത്തിലാണ് വെല്ലിംഗ്ടണ്‍ താരമായ നീഷാമിന് ഗുരുതര പരിക്കേല്‍ക്കുന്നത്. കാന്‍ഡര്‍ബെറി ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളിംഗ് എന്‍ഡില്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നീഷാമിന്റെ വിരല്‍ മുറിഞ്ഞ് തൂങ്ങിയത്.

ശനിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. വിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. താന്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ വേദനയിലൂടെയാണ് കടന്നുപോയതെന്ന് താരം ശസ്ത്രക്രിയയ്ക്ക് ശേഷം പ്രതികരിച്ചു. ന്യൂസിലാന്‍ഡ് ടീമിലെ മികച്ച ടി20 ഓള്‍റൗണ്ടര്‍മാരിലൊരാളാണ് താരം.

  • ‘യോര്‍ക്കര്‍ എറിയാനാണ് ഞാന്‍ ശ്രമിച്ചത്. കോള്‍ ആ പന്ത് ശക്തിയായി എന്റെ നേരെ അടിച്ചു. ക്യാച്ചെടുക്കാനാണ് ശ്രമിച്ചത്. പന്ത് കൈയ്യില്‍ തട്ടി അകന്നു പോയി. ചെറിയ മുറിവ് പറ്റിയെന്ന് പെട്ടന്ന തോന്നി, എന്നാല്‍ വിരലിലെ മുറിവ് ഇത്തിരി മോശമസ്ഥയിലാണെന്ന് മനസിലായി. അതുകൊണ്ട് തിരികെ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടറുടെ സേവനം തേടി.’
  • ജിമ്മി നീഷാം

ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെങ്കിലും ചുരുങ്ങിയത് 3 മുതല്‍ നാല് ആഴ്ച്ച വരെ വിശ്രമം വേണ്ടി വരും. ഓസീസിനെതിരായ നിര്‍ണായക പരമ്പര ഇതോടെ താരത്തിന് നഷ്ടമാവും. ന്യൂസിലാന്‍ഡിന് ടീമിന് നീഷാമിന്റെ അഭാവം വലിയ തലവേദനയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here